Njan Ninne Premikkunnu Lyrics
Writer :
Singer :
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതിപകുത്തുതരൂ
മനസ്സില്‍പ്പാതിപകുത്തുതരൂ
മാന്‍കിടാവേ
നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീവിടര്‍ന്നതും
നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ
കാലം പോലും കാണാതെനിന്നില്‍
കാമമുണര്‍ന്നതും കണ്ടുനിന്നൂ ഞാന്‍ കണ്ടുനിന്നൂ
മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
കുവലയമിഴി നിന്റെമാറില്‍ ചൂടുണ്ടോ?
ചൂടിനുലഹരിയുണ്ടോ?
നീചിരിച്ചതും ചിരിയില്‍ നെഞ്ചിലെ
പൂവിടര്‍ന്നതും നോക്കിനിന്നൂ
ഞാന്‍ നോക്കിനിന്നൂ
ദൈവം പോലും കാണാതെനിത്യ
ദാഹവുമായ് ഞാന്‍ തേടിവന്നൂ
നിന്നെത്തേടിവന്നൂ
കതകുതുറക്കൂ പച്ചിലക്കതകുതുറക്കൂ
കളമൃദുമൊഴി നിന്റെകുമ്പിളില്‍ തേനുണ്ടോ
തേനിനുലഹരിയുണ്ടോ?
Njan ninne premikkunnu maan kidaave
Meyyil paathi pakuthu tharoo
manassil paathi pakuthu tharoo
maan kidaave
Nee valarnnathum ninnil youvanasree vidarnnathum
Nokki ninnu njan nokki ninnu
kaalam polum kaanaathe ninnil
kaamamunarnnathum kandu ninnu njaan kandu ninnu
mizhikal thurakkoo thaamaramizhikal thurakkoo
kuvalayamizhi ninte maaril choodundo
choodinu lahariyundo
Nee chirichathum chiriyil nenchile
Poo vidarnnathum nokki ninnu
njan nokki ninnu
Daivam polum kaanaathe nithyta
daahavumaay njan thedi vannu
ninne thedi vannu
kathaku thurakkoo pachila kathaku thurakkoo
kalamridumozhi ninte kumpilil thenundo
theninu lahariyundo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.