Choodaarathnam Lyrics
Writer :
Singer :
ചൂടാരത്നം ശിരസ്സില്‍ ചാര്‍ത്തി
വാടാമല്ലിയെ കാറ്റുണര്‍ത്തി
പോയ പൂക്കാലങ്ങളോര്‍മ്മിച്ചു നില്‍ക്കും
പൊന്നശോകം കണ്ണുപൊത്തി
(ചൂടാരത്നം )
ഇന്നും മയക്കുമരുന്നുകള്‍ നല്‍കി ഞാ-
നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള്‍
ഓര്‍മ്മകളേതോ മരതകദ്വീപില്‍നി-
ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി
വെറുതേ - വിളിച്ചുണര്‍ത്തീ..
ആ.. ആ..
(ചൂടാരത്നം )
ചന്ദ്രന്‍ സുവര്‍ണ്ണമയൂഖങ്ങള്‍ കൊണ്ടൊരു
ചന്ദനവല്ലകി മീട്ടുമ്പോള്‍
എന്നിലെ ശോകം മറവിതന്‍ കൂട്ടില്‍നി-
ന്നെന്തിനെന്‍ മൌനത്തെ വിളിച്ചുണര്‍ത്തി
വെറുതേ - വിളിച്ചുണര്‍ത്തീ--
ആ..ആ..
(ചൂടാരത്നം )
Choodaarathnam shirassil chaarthi
Vadaamalliye kaattunarthi
Poya pookkaalangalormmichu nilkkum
Ponnashokam kannu pothi
(chooda)
Innum mayakku marunnukal nalki
Njaanennile dhukhangalurakkumbol
Ormmakaletho marathaka dweepil
Ninnodi vannenneyum vilichunarthi
Veruthe vilichunarthe..
aa..aa..aa..
(choodaarathnam)
chandran suvarnna mayookhangal kondoru
chandana vallaki meettumbol
ennile shokam maravithan koottil
ninnenthinen mounathe vilichunarthee
veruthe vilichunarthee aa..aa..aa.
(choodaarathnam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.