
Devi Kanyakumari songs and lyrics
Top Ten Lyrics
Shucheendranaadhaa Lyrics
Writer :
Singer :
ശുചീന്ദ്രനാഥാ....നാഥാ....
ശുചീന്ദ്രനാഥാ നാഥാ...
സ്വയംവര മംഗല്യഹാരമിതാ
സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ
സ്വർണ്ണ രൂദ്രാക്ഷമാലയിതാ
(ശുചീന്ദ്രനാഥാ....)
തിങ്കൾ തിരുമുടിക്കെട്ടഴിഞ്ഞങ്ങനെ
ഗംഗാതരംഗ മദമുണർന്നങ്ങനെ
തങ്കനാഗത്തള ചുറ്റഴിഞ്ഞങ്ങനെ
നൃത്തമാടൂ നാഥൻ നൃത്തമാടൂ
പൊന്മുകിൽ പല്ലക്കിൽ ദേവകളെത്തുമ്പോൾ
പുഷ്പവൃഷ്ടിയിൽ കുളിയ്ക്കൂ....
(ശുചീന്ദ്രനാഥാ.....)
കണ്ണിൽ കൂവളപ്പൂ വിടർന്നങ്ങനെ
കർണ്ണാഭരണ മണിയുതിർന്നങ്ങനെ
കന്നിമാൻപേടതൻ മെയ്പുണർന്നങ്ങനെ
നൃത്തമാടൂ ദേവൻ നൃത്തമാടൂ
മുല്ലപ്പൂവമ്പുമായ് മന്മഥനെത്തുമ്പോൾ
മൂന്നാം തൃക്കണ്ണടയ്ക്കൂ....
(ശുചീന്ദ്രനാഥാ.....)
Shucheendranaathaa....naathaa....
shucheendranaathaa naathaa...
swayamvara mangalyahaaramithaa
sumangalaathira raathriyil chaarthuvaan
swarnna rudraakshamaalayithaa
(shucheendranaathaa....)
thinkal thirumutikkettazhinjangane
gangaatharanga madamunarnnangane
thankanaagathala chuttazhinjangane
nruthamaatoo naathan nruthamaatoo
ponmukil pallakkil devakalethumbol
pushpavrushtiyil kuliykkoo....
(shucheendranaathaa.....)
kannil koovalappoo vitarnnangane
karnnaabharana maniyuthirnnangane
kannimaanpetathan meypunarnnangane
nruthamaatoo devan nruthamaatoo
mullappoovambumaay manmadhanethumbol
moonnaam thrukkannataykkoo....
(shucheendranaathaa.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.