Meghatheertham songs and lyrics
Top Ten Lyrics
Maayunnu Pakal Lyrics
Writer :
Singer :
മായുന്നോ പകല്‍ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ദൂരേ നിന്നും പിന്‍വിളിയോടേ ആരോ പോരുന്നുണ്ടോ
ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ്..
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്...
മായുന്നോ പകല്‍ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ഏതോവാതില്‍ പിന്നില്‍ നിന്നും ആരോ ചാരുന്നൂ ...
ഇന്നേതോ പാട്ടിന്‍ തൂവല്‍ കൊണ്ടെന്നുള്ളില്‍ പൊള്ളുന്നൂ
ഓര്‍ക്കാനൊരു പാട്ടുമാത്രമതു കേള്‍ക്കാന്‍ കൊതിയായ്
ചായാനൊരു നെഞ്ചു മാത്രമതു കാണാന്‍ കൊതിയായ്
ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ് ...
മായുന്നോ പകല്‍ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ഏതോ രാവിന്‍ ശംഖില്‍നിന്നും നാദം കേള്‍ക്കുന്നൂ
ഒരീറത്തണ്ടിനുള്ളില്‍ നിന്നും ഗാനം കേള്‍ക്കുന്നൂ..
തോരാത്തൊരു മാരി മാത്രമതു ചാറാന്‍ മടിയായ്
യാത്രാമൊഴി ചൊല്ലുകെന്റെ വിരല്‍ തൊട്ടാല്‍ മതിയായ്
ഞാനും എന്‍ മൌനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ് ..
(മായുന്നോ പകല്‍...)
Maayunno pakal neelunno nizhal
novum ormmayil neerum yaathrayil
doore ninnum pinviliyode aaro porunnundo
njaanum en maunavum sandhyayum saakshiyaay
kannuneer paathayil kaalamo kaavalaay...
maayunno pakal neelunno nizhal
novum ormmayil neerum yaathrayil
etho vaathil pinnil ninnum aaroo chaarunnuu...
innetho paattin thooval kondennullil pollunnu
orkkaanoru paattumaathramathu kelkkaan kothiyaay
chaayaanoru nenchu maathramathu kaanaan kothiyaay
njaanumen maunavum sandhyayum saakshiyaay
kannuneer paathayil kaalamo kaavalaay
maayunno pakal neelunno nizhal
novum ormmayil neerum yaathrayil
etho raavin shankhilninnum naadam kelkkunnuu..
oreerathandinullil ninnum gaanam kelkkunnuu..
thoraathoru maari maathramathu chaaraan madiyaay
yaathraamozhi chollukente viral thottaal mathiyaay
njaanumen maunavum sandhyayum saakshiyaay
kannuneer paathayil kaalamo kaavalaay
(maayunno pakal...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.