Priyamulla Sophiya songs and lyrics
Top Ten Lyrics
Aadamo Havvayo Lyrics
Writer :
Singer :
ആദമോ ഹവ്വയോ
അനുരാഗകഥയില്‍
ആരെയാരാദ്യമായ് കീഴടക്കി
ആരുടെ കണ്മുനകള്‍ ശൃംഗാരകല-
കള്‍ക്കാദ്യത്തെ മുഖവുരയെഴുതി (ആദമോ)
കാറ്റിന്റെ വിരലൊന്നു തൊടുമ്പോള്‍ നാണിക്കും
കാട്ടുവാകപ്പൂവുകള്‍ക്കറിയില്ലേ
മഞ്ഞിന്റെ ഇഴനേര്‍ത്ത പുടവ ചുറ്റീ - ഓ..
മരതകമലയുടെയൊതുക്കിറങ്ങീ..
മണ്ണിന്റെ മാറില്‍ തളര്‍ന്നു ചായും
മാധവചന്ദ്രികയ്ക്കറിയില്ലേ
പറഞ്ഞു തരൂ - മൌനവികാരത്തിന്‍
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ (ആദമോ)
ഏകാന്ത നിശകളില്‍ പ്രിയമാനസങ്ങള്‍
തേടിയെത്തും സ്വപ്നങ്ങള്‍ക്കറിയില്ലേ
പൊന്‍പീലി ഇളം പീലി ചിറകുരുമ്മീ.. ഓ..
പവിഴപ്പൂഞ്ചൊടികളില്‍ ചൊടിയുരുമ്മീ ..
പച്ചിലക്കൂട്ടില്‍ തണുപ്പു മാറ്റും
പാതിരാപ്പക്ഷികള്‍ക്കറിയില്ലേ
പറഞ്ഞു തരൂ - മൂകവികാരത്തിന്‍
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ (ആദമോ)
aadamo hawwayo
anuraagakadhayil
aareyaaraadyamaay keezhadakki
aarude kanmunakal shringaara kalakalkk-
aadyathe mukhavurayezhuthi (aadamo)
kaattinte viralonnu thodumbol naanikkum
kattuvaakappoovukalkkariyille
manjinte izhanertha pudava chutti - O...
marathaka malayude othukkirangi
manninte maaril thalrnnu chaayum
maadhava chandrikaykkariyille
paranju tharoo mounavikaarathin
bhaashayil ningal paranju tharoo (aadamo)
ekaantha nishakalil priyamaanasangal
thediyethum swapnangalkkariyille
pon peeli ilam peeli chirakurummi - O...
pavizhapponchodikalil chodiyurummi
pachilakkoottil thanuppu mattum
paathiraapakshikalkkariyille
paranju tharoo mookavikaarathin
bhaashayil ningal paranju tharoo (aadamo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.