
Panitheeratha Veedu songs and lyrics
Top Ten Lyrics
Aniyam Maniyam Lyrics
Writer :
Singer :
അണിയം മണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു അവള്‍
ഉദയം മുതല്‍ അസ്തമയം വരെ
ഉര്‍വ്വശിചമയുകയായിരുന്നു
അല്ലിമലര്‍ക്കാവില്‍ കൂത്തിനുപോയനാള്‍
അവളൊരു മയിലിനെ കണ്ടു
നിറമയില്‍പ്പീലികള്‍ കണ്ടു
തിരുമണിക്കച്ചകള്‍ കണ്ടു
നിറുകയില്‍ പൂങ്കൊടികണ്ടു
അന്നാമയിലിന്‍ വര്‍ണ്ണപ്പീലികള്‍
അവള്‍ചെന്നു കടം മേടിച്ചു
അവള്‍ചെന്നു കടം മേടിച്ചു
അഗ്നിമുടിക്കുന്നില്‍ വിളക്കിനു പോയനാള്‍
അവളൊരു മാനിനെ കണ്ടു
കലയുള്ളകൊമ്പുകള്‍ കണ്ടു
കടമിഴിക്കോണുകള്‍ കണ്ടു
കതിരിട്ടസ്വപ്നങ്ങള്‍ കണ്ടു
അന്നാമാനിന്‍ നീലക്കണ്ണുകള്‍
അവള്‍ചെന്നു കടം മേടിച്ചു
അവള്‍ചെന്നു കടം മേടിച്ചു
അന്നനടകാണാന്‍ ആവഴിവന്നവര്‍
അവളുടെ വികൃതികള്‍ കണ്ടു
മഴവില്ലിന്‍ പൂങ്കുടക്കീഴെ
മയിലിന്റെ പീലികളോടെ
മാനിന്റെ കണ്ണുകളോടെ
അവരാനടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
അരയന്നം നാണിച്ചു
aniyam maniyam poykayil pando-
rarayannamundayirunnu aval
udayam muthal asthamayam vare
urvasi chamayukayayirunnu
allimalarkkavil koothinu poya naal
avaloru mayiline kandu
niramayilppeelikal kandu
thirumanikkachakal kandu
nirukayil poonkodi kandu
anna mayilin varnnappeelikal
avalchennu kadam medichu
avalchennu kadam medichu
agnimudikkunnil vilakkinu poyanaal
avaloru maanine kandu
kalayulla kombukal kandu
kadamizhikkonukal kandu
kathiritta swapnangal kandu
anna maanin neelakkannukal
avalchennu kadam medichu
avalchennu kadam medichu
annanada kaanaan aavazhi vannavar
avalude vikrithikal kandu
mazhavillin poonkudakkezhe
mayilinte peelikalode
maaninte kannukalode
avaraanadanam nokkichirichu
arayannam naanichu
arayannam naanichu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.