
Panitheeratha Veedu songs and lyrics
Top Ten Lyrics
Kannuneerthulliye Lyrics
Writer :
Singer :
കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ..അഭിനന്ദനം..
നിനക്കഭിനന്ദനം.. അഭിനന്ദനം ..
അഭിനന്ദനം.. അഭിനന്ദനം...
വ്യാസനോ കാളിദാസനോ അതു
ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ..
അഭിനന്ദനം.. നിനക്കഭിനന്ദനം... അഭിനന്ദനം ..
അഭിനന്ദനം.. അഭിനന്ദനം...
വിഷാദസാഗരം ഉള്ളില്‍ ഇരമ്പും
തുഷാര ഗല്‍ഗദ ബിന്ദു..
സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു...
ശരിയാണ്...
അതൊരു ചിപ്പിയില്‍ വീണാല്‍ വൈഢൂര്യമാകുന്നു..
പൂവില്‍ വീണാല്‍ പരാഗമാകുന്നു..
തൊടരുത്.. എടുത്തെറിയരുത്..
ഇന്ദ്രനതായുധമാക്കി.. ഈശ്വരന്‍ ഭൂഷണമാക്കി..
വ്യഭിചാരത്തെരുവില്‍ മനുഷ്യനാ മുത്തുക്കള്‍
വിലപേശി വില്‍ക്കുന്നു.. ഇന്നു
വിലപേശി വില്‍ക്കുന്നു...
(കണ്ണുനീര്‍ത്തുള്ളിയെ)
പ്രപഞ്ചസൗന്ദര്യമുള്ളില്‍ വിടര്‍ത്തും
പ്രകാശബുല്‍ബുദബിന്ദു.. സ്ത്രീയൊരു
പ്രഭാതനക്ഷത്ര ബിന്ദു..
അതേ.. അതേ..
ആ നീര്‍ക്കുമിളയിലേക്കു നോക്കിനിന്നാല്‍
പ്രകൃതി മുഴുവന്‍ പ്രതിബിംബിക്കുന്നതു കാണാം..
തൊടരുത്.. അതിട്ട് ഉടയ്ക്കരുത്...
ചന്ദ്രിക ചന്ദനം നല്‍കി..
തെന്നല്‍ വന്നളകങ്ങള്‍ പുല്‍കി...
വഴിയാത്രക്കിടയില്‍ മനുഷ്യനാ കുമിളകള്‍
വലവീശിയുടക്കുന്നു.. ഇന്നു
വലവീശിയുടക്കുന്നൂ...
(കണ്ണുനീര്‍ത്തുള്ളിയെ)
kannuneerthulliye sthreeyodupamicha
kaavyabhaavane.....
abhinandanam ninakkabhinandanam
abhinandanam abhinandanam abhinandanam
(kannuneerthulliye)
vyaasano kaalidaasano - athu
bhaasano shelleyo shakespeare-o
abhinandanam ninakkabhinandanam
abhinandanam abhinandanam abhinandanam
vishaadasaagaram ullil irambum
thushaara galgada bindu
vishaadasaagaram ullil irambum
thushaara galgada bindu- sthreeyoru
vikaara vaidoorya bindu
shariyaanu....
athoru chippiyil veenaal vaidooryamaaakunnu
poovil veenaal paraagamaakunnu
thodaruthu...edutheriyaruthu...
indranathaayudhamaakki
eeswaran bhooshanamaakki
vyabhichaaratheruvil manushyanaa muthukkal
vilapeshi vilkkunnu - innu
vilapeshi vilkkunnu
(kannuneer)
prapanchasoundaryam ullil vidarthum
prakaasha bulbuda bindu
prapanchasoundaryam ullil vidarthum
prakaasha bulbuda bindu - sthreeyoru
prabhaatha nakshathra bindu
atheyathe...
aa neerkkumilayilekku nokkininnaal
prakrithimuzhuvan prathibimbikkunnathu kaanaam
thodaruthu...
athittudaykkaruthu...
chandrika chandanam nalki
thennal vannalakangal pulki
vazhiyaathraykkidayil
manushyanaa kumilakal
valaveeshiyudaykkunnu - innu
valaveeshiyudaykkunnu
(kannuneer)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.