
Bhagya Devatha songs and lyrics
Top Ten Lyrics
Aazhithirathannil Lyrics
Writer :
Singer :
aazhi thirathannil veenalum,
vidarunnundennalum sandhye nee sundariyay
soorya thiri mangippoyalum,
thalarunnundennalum neeyoru kanmaniyay -2
ithu neralle maalore chollu,
ival ennennum maatterum ponnu
neram maayumee manathe koorirul machelo
neetti nee ambili kaivilakku
aazhi thirathannil veenalum,
vidarunnundennalum sandhye nee sundariyay
soorya thiri mangippoyalum,
thalarunnundennalum neeyoru kanmaniyay
kaalathe kasthoorippottum thottethunna
kaavyamanohari neeye
aaaa
kaalathe kasthoorippottum thottethunna
kaavyamanohari neeye
seemandacheppo thannaatte
sindoorappoovil thottotte
praanante naalamalle
nee puthu jeevante thaalamalle
minnithilangunna mohini nee
thennikkunungunna vaahini nee
ilam manjilo snehathin kunguma tharam nee
ummarathennume vannu nilkku
aazhi thirathannil veenalum,
vidarunnundennalum sandhye nee sundariyay
soorya thiri mangippoyalum,
thalarunnundennalum neeyoru kanmaniyay -2
moovanthi thoppil vanneenangal neyyunna
raaga sudhaamayi neeye -2
kanninte swathe vannaatte
manninte sathaay ninnaatte
paarinte bandhuvalle
raappakal cherunna kanniyalle
thankachilabitta devatha nee
varnnapakittulla chaarutha nee
valamkayyile deepathin nalloli pooram nee
anganam thannilo vannorukku
aazhi thirathannil veenalum...
aazhi thirathannil veenalum,
vidarunnundennalum sandhye nee sundariyay
soorya thiri mangippoyalum,
thalarunnundennalum neeyoru kanmaniyay
ithu neralle maalore chollu,
ival ennennum maatterum ponnu
neram maayumee manathe koorirul machelo
neetti nee ambili kaivilakku
aazhi thirathannil veenalum,
vidarunnundennalum sandhye nee sundariyay
soorya thiri mangippoyalum,
thalarunnundennalum neeyoru kanmaniyay -2
ആഴി തിരതന്നിൽ വീണാലും,
വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
സൂര്യ തിരിമങ്ങിപ്പോയാലും,
തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
(ആഴി തിരതന്നിൽ) (2)
ഇതു നേരല്ലേ മാളോരേ ചൊല്ലു
ഇവൾ എന്നെന്നും മാറ്റേറും പൊന്നു
നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
നീട്ടി നീ അമ്പിളി കൈവിളക്കു (ആഴി തിരതന്നിൽ)
കാലത്തെ കസ്തൂരിപ്പൊട്ടും തൊട്ടെത്തുന്ന
കാവ്യമനോഹരി നീയേ ആ..... (കാലത്തെ കസ്തൂരി)
സീമന്തചെപ്പോ തന്നാട്ടെ
സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ
പ്രാണന്റെ നാളമല്ലേ നീ പുതു
ജീവന്റെ താളമല്ലേ
മിന്നിതിളങ്ങുന്ന മോഹിനി നീ
തെന്നിക്കുണുങ്ങുന്ന വാഹിനി നീ
ഇളംമഞ്ഞിലോ സ്നേഹത്തിൻ കുങ്കുമതാരം നീ
ഉമ്മറത്തെന്നുമേ വന്നു നിൽക്കു
(ആഴി തിരതന്നിൽ) (2)
മൂവന്തി തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന
രാഗസുധാമയി നീയെ (2)
കണ്ണിന്റെ സ്വത്തേ വന്നാട്ടെ
മണ്ണിന്റെ സത്തായ് നിന്നാട്ടെ
പാരിന്റെ ബന്ധുവല്ലേ
രാപ്പകൽ ചേരുന്ന കണ്ണിയല്ലേ
തങ്കചിലമ്പിട്ട ദേവത നീ
വർണ്ണപകിട്ടുള്ള ചാരുത നീ
വലംകയ്യിലെ ദീപത്തിൻ നല്ലൊളിപ്പൂരം നീ
അങ്കണം തന്നിലോ വന്നൊരുക്കു (ആഴി തിരതന്നിൽ)
ആഴി തിരതന്നിൽ വീണാലും,
ആഴി തിരതന്നിൽ വീണാലും,
വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ്
സൂര്യ തിരിമങ്ങിപ്പോയാലും,
തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ്
ഇതു നേരല്ലേ മാളോരേ ചൊല്ലു,
ഇവൾ എന്നെന്നും മാറ്റേറും പൊന്നു
നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
നീട്ടി നീ അമ്പിളി കൈവിളക്കു (ആഴി തിരതന്നിൽ) (2)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.