
Varna Kazhchakal songs and lyrics
Top Ten Lyrics
Ente peru vilikkayaano Lyrics
Writer :
Singer :
എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ... ഓ..ഹോ
എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം
ഓഹോ ... ഓ..ഹോ
തേനുലാവും പൂവിനരികില്‍ തേടി വന്നു മധുകരം
പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം
മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം
(എന്റെ പേര് )
രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം
കറുത്ത രാവും വെളുത്ത പകലും അരിയ കുങ്കുമ സന്ധ്യയില്‍
(എന്റെ പേര്)
ente peru vilikkayaano ninte kayyile kankanam
chumbanam yaachikkayaano chundiloorum thenkanam
Oho...O...ho...
ente peru vilikkayaano ninte hridayaspandanam
ente kavilil pooshuvaano ninte chiriyile chandanam
Oho...O...ho...
thenulaavum poovinnarikil thedivannu madhukaram
premadaahamunarthi maaran maarileyyum malarsharam
madana kuliril vidarnna thaliril thulumbi ninnu madhukanam
(ente peru)
raagarashmi virunninethum bhoomiyethra manoharam
ente sakhiyen maarilanayum ee muhoortham anashwaram
karutha raavum velutha pakalum ariya kunkuma sandhyayil
(ente peru)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.