Sufi Paranja Kadha songs and lyrics
Top Ten Lyrics
Thekkini Lyrics
Writer :
Singer :
തെക്കിനിക്കോലായച്ചുമരില്‍ ഞാനെന്റെ
പൊട്ടിയ കൈവളത്തുണ്ടിനാലെ
കോറിയൊരവ്യക്ത ചിത്രമിന്നാരുടെ
കോമളരൂപമായ് മാറീ...
അന്തിയ്‌ക്കു നെയ്ത്തിരി നാളത്തിലാളുന്ന
ഗന്ധര്‍വ്വ വിഗ്രഹമായ് മാറി..
നെറ്റിയിലെ നറുചന്ദനം മായാതെ
മുറ്റത്തു മുക്കുറ്റി നില്‍ക്കവേ
പച്ച പുതച്ച കുളപ്പടവിന്മേല്‍ ഞാന്‍
ഒറ്റയ്‌ക്കു മിണ്ടാതിരിയ്‌ക്കവേ
ഉച്ചയ്‌ക്കു ചാറിയ വേനല്‍ മഴത്തുള്ളി
ഉന്മത്തഗന്ധം തുളിയ്‌ക്കെ
ചിത്രാംഗദാ നിന്റെ ഗന്ധര്‍വ ലോകത്തില്‍
കര്‍പ്പൂര ധൂപമായ് ഞാനലിഞ്ഞു..
പൂമുഖം കണ്ടാനന്ദക്കടലില്‍ വീണ്- നിന്റെ
പൂമൊഴിത്തേന്‍ തിരതല്ലി കരകവിഞ്ഞ്-
ആറ്റനീലക്കുരുവി നിന്‍ വാക്ക് നോക്ക് പിണഞ്ഞൊരു
വാഴനാരു കൊണ്ടു ഖല്‍ബ് വരിഞ്ഞു കെട്ടി
പൂതികൊണ്ടു പൊരിഞ്ഞൊരു മരുമണല്‍ക്കാട്ടിലൂടെ
ആരു കെട്ടി വലിക്കുന്നീ എരിവെയ്‌ലത്ത്-നിന്റെ
താമരത്തേന്‍ നുകരാതെ തകര്‍ന്നെന്‍ നെഞ്ച്..
വിരലുകോര്‍ത്തിതിലെ, കല്‍പ്പക-
മലരുതിര്‍ന്നതിലെ
പലപല വഴികള്‍ പിന്നിട്ടരുമയായ് നീ
കൂട്ടു പോരാമോ
തൊടികള്‍ കുന്നുകള്‍, പുഴ കടന്നൊരു
പുതിയലോകത്തില്‍- പനിമതി
കുളിരുമായി വരും, പുതുമണവാട്ടിയായ് വരുമോ...
Thekkinikkolaaya Chumaril Njaanente
Pottiya Kaivala Thundinaale
Koriyoravyaktha Chithraminnarude
Komalaroopamaay Maari...
Anthikku Neythiri Naalathilaalunna
Gandhrva Vigrahamaay Maari..
Nettiyile Naru Chandanam Maayathe
Muttathu Mukkutti Nilkkave
Pacha Puthacha Kulappavinmel Njaan
Ottakku Mindathirikkavey
Uchakku Chaariya Venal Mazhathulli
Unmatha Gandham Thoolikkey
Chithramgadaa Ninte Gandharva Lokathil
Karppoora Dhoopamay Njaalanju
Poomugham Kandaanandakadalil Veenu Ninte
Poomozhithen Thirathalli Kara Kavinju
Aattaneelakkurivi Nin Vaakku Nokku Pinanjoru
Vaazhanaaru Kondu Khalbu Varinju Ketti
Poothi Kondu Porinjoru Maru Manal Kaattiloodey
Aaru Ketti Valikkunnu Nee Eriveyilathu Ninte
Thaamarathen Nukaraathe Thakarnnen Nenchu...
Viralu Korthathile Kalppaka
Malaruthirnnathile
Pala Pala Vazhikal Pinnittarumayay Nee
Koottu Poraamo
Thodikal Kunnukal Puzha Kadannoru
Puthiya Lokathil Panimathi
Kulirumai Varum, Puthu Manavaattiyay Varumo...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.