
Kanaka Simhasanam songs and lyrics
Top Ten Lyrics
Sundarano Lyrics
Writer :
Singer :
സുന്ദരനോ സൂരിയനോ
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരനെന്‍ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ
(സുന്ദരനോ)
കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍
കണവന്റെ വരവാണെന്നു തോന്നും
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍
കല്യാണനാളാണെന്നു തോന്നും
വെണ്ണിലാവത്ത് കണ്ണുറങ്ങാതെ
ഞാനെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)
സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍
സീമന്തയോഗമായെന്നു തോന്നും
താംബൂലത്തളിരു ഞാനൊരുക്കിവയ്‌ക്കും
പൂവമ്പനെ ഞാനോര്‍ത്തു പാടും
പഞ്ചമിക്കാവില്‍ ചന്ദനത്തേരില്‍
ഞാനെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)
sundarano sooriyano
indirano en chandirano
ennu varum mama mandirathil
indukalaadharan en kaanthan
neelaambaree nee vaikaathe cholloo
kando kando praananaathane kando
(sundarano)
kaitholakkaattonnu kuzhal vilichaal
kanavante varavaanennu thonnum
kalavaanikkiliyude kurava kettaal
kalyaananaalaanennu thonnum
vennilaavathu kannurangaathe
njaanennum kaathirikkum
maaran sundarano
(sundarano)
samkraanthi thaalathil thiri thelinjaal
seemanthayogamaayennu thonnum
thaamboolathaliru njaanorukki vaykkum
poovambane njaan orthu paadum
panchamikkaavil chandanatheril
njaanennum kaathirikkum
maaran sundarano
(sundarano)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.