Neelakannukal songs and lyrics
Top Ten Lyrics
Kuttaalam Kuliraruvi Lyrics
Writer :
Singer :
കുറ്റാലം കുളിരരുവീ കുളിരരുവീ
ചിറ്റോളം ചിലമ്പു ചാര്‍ത്തിയ കുളിരരുവീ
ഈ ചിത്രകൂട പൂമുഖങ്ങളില്‍ ഒഴുകിവരൂ
ഒഴുകിവരൂ
കുറ്റാലം കുളിരരുവീ.
മൂടല്‍ മഞ്ഞു കുളിച്ചു താമസിക്കും
പീരുമേട്ടിലെ മൂകതയില്‍
പതഞ്ഞു പതഞ്ഞു നിറയൂ
തിരി തെറുക്കും തേയിലക്കു മുല കൊടുക്കൂ
ചിറകു വച്ച പുഷ്പങ്ങളെ പാടിക്കൂ
മാനത്തെ കൊളുന്തു നുള്ളാന്‍ കൈ നീട്ടും
കുന്നിന്റെ മാറില്‍ നിന്റെ സ്യമന്തകങ്ങള്‍ ചാര്‍ത്തിക്കൂ
ഓ ഓ ഓ ഓ ഓ
കുറ്റാലം കുളിരരുവീ
നാഗഗന്ധികള്‍ വിഷം കൊടുത്തുറക്കും
താഴ്‌വരയുടെ നഗ്നതയെ
പൊതിഞ്ഞു പൊതിഞ്ഞു പടരൂ
മുഖം മറയ്ക്കും സ്വപ്നങ്ങള്‍ക്കു നീര്‍ക്കൊടുക്കൂ
മുള്ളില്‍ വീണ ദുഃഖങ്ങളെ സ്നേഹിക്കൂ
നാളത്തെ ഉഷസ്സുകളില്‍ നിഴല്‍ പരത്തും കഴുകന്റെ
കാളമേഘ തൂവലുകള്‍ കൊഴിയട്ടെ
ഓ ഓ ഓ ഓ ഓ
കുറ്റാലം കുളിരരുവീ അരുവീ അരുവീ
ചിറ്റോളം ചിലമ്പു ചാര്‍ത്തിയ കുളിരരുവീ
Kuttaalam kuliraruvee kuliraruvee
Chittolam chilambu chaarthiya kuliraruvee
Ee chithrakooda poomukhangalilozhuki varoo
Ozhuki varoo...
(kutaalam)
Moodal manju kulichu thaamasikkum
Peerumettile mookathayil
Pathanju pathanju nirayoo
Thiritherukkum theyilakku mula kodukkoo
Chiraku vacha pushpangale paadikkoo
Maanathe kolunthu nullaan kai neettum
Kunninte maaril ninte syamanthakangal chaarthikkoo
Oh oh oh
(kuttaalam)
Naaga gandhikal visham koduthurakkum
Thaazhvarayude nagnathaye pothinju pothinju padaroo
Mukham maraykkum swapnangalkku neerkodukkoo
Mullil veena dhukhangale snehikkoo
Naalatheyushassukalil nizhal parathum kazhukante
Kaala mekha thoovalukal kozhiyatte
Oh oh oh
(kuttaalam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.