
Pratheeksha songs and lyrics
Top Ten Lyrics
Nerukayil nee Lyrics
Writer :
Singer :
നെറുകയിൽ നീ തൊട്ടു നിർവൃതിയുണർന്നൂ
ഒരു കുളിർജ്ജ്വാല പടർന്നൂ
അരുമയായ് തഴുകി ഉടലിലെന്നുയിരിൽ
ശിശിര പുഷ്പങ്ങൾ വിടർന്നൂ
(നെറുകയിൽ ...)
ഓമനത്തിങ്കൽക്കല മൂടൽമഞ്ഞലകളിൽ
ഓരിതൾപ്പൂവു പോലെ വിടർന്നൂ
മാതളതൈയ്യിലേതോ മാദകകരസ്പർശം
മാണിക്യത്തിരികൾ വിടർത്തീ
(നെറുകയിൽ)
നീലവിശാലതയാം താമരത്താളിലൊരു
പ്രേമപത്രികയല്ലി തെളിഞ്ഞൂ
മാമുനി കന്യകതൻ ചാരു നഖക്ഷതംപോൽ
താരക പൊൻലിപികൾ തിളങ്ങീ
(നെറുകയിൽ...)
ജാലകവിരികളിൽ ആരുടെ നിഴലിന്റെ
ചാരുത പൂത്തുലഞ്ഞു നിന്നൂ
ആദ്യത്തെ വസന്തത്തിൽ പാടിയ കുയിലിന്റെ
ആ ദിവ്യ ലഹരി ഞാൻ നുകർന്നൂ
(നെറുകയിൽ...)
Nerukayil nee thottu nirvruthiyunnarnnu
oru kulirjwala padarnnu
Arumayaay thazhuki udalilennuyiril
shishira pushpangal vidarnnu
(Nerukayil nee ..)
Omana thinkal kala moodal manjalakalil
orithal poovu pole vidarnnu
Maathala thaiyyiletho maadaka karasparsham
maanikkya thirikal vidarthi
(Nerukayil nee ..)
Neela vishaalathayaam thaamara thaaliloru
prema pathrikayalli thelinju
Maamuni kanyaka than chaaru nakhakshatham pol
thaaraka pon lipikal thilangee
(Nerukayil nee ..)
Jaalaka virikalil aarude nizhalinte
chaarutha poothulanju ninnu
Aadyathe vasanthanthil paadiya kuyilinte
aa divya lahari njan nukarunnu
(Nerukayil nee ..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.