Churukkathil Randu Dinam Lyrics

Writer :

Singer :




churukkathil randu dinakondanaattile

karakkathil kandathellaam chollidaam

njettanam -- aa madiraasippattanathil chennu pettaal

kaarukalanavadhi joril paayunnu --otterekoottan-

lorikal bassukal vereyumodunnu

 

thidukkathilppala janam rottilkoottamaay

nadakkunnundadikkadiyeppozhum

kottkakal radiovin pettikal

pol kettidangal

mandayil nalloru kambiyinakkeedum

electrikkinte

vandikalanavadhi mandi nadakkunnu

 

enikkente naanee, mela chollaan--nalla nalla

charakkukal irikkunna shappukal,

soppu cheepu kannaadiyum

kaapukal ponkoppukalum

seettukalum pattupettiyum chelukalume

koodaathe pattuseelakalum

nirakkunnu kadakalil, neele janam vannu

thirakkunnu kodukkunnu vaanunnu

veyilu thellonnaariyengil

stylilethum janam beechil

ayyayyo..beechile ghoshangal

vayyenikkothaan

ayyayyayyye..enthoru veshangal!

koottam koodum pala pala veshakkaarude naduvil

bahurasavadivil

lappadi -- thappadi--cheppadi-- iruttadi--kannadi--pokkattadi

kandedi njan pone..

soottum nalhaattum bootteesum dharichulla

chettanmarethunnu--ororo

chettanmarethunnu-mooli

ppattumaaykkaattettulaathumbam pettennu

nottam pizhakkunnu-avar-

thiranottam nadathunnu

 

ponnil kulichu kalichu chirichoro

pennungalethunnu-rasikan

pennungalethunnu-avar

kannin kavanavalichu pidichittu

kallerinjeedunnu-chilare

kallerinjeedunnu

arayannanadayonnukaattu-nnathuneram

karameesavacha chilar koodunnu

appozhekum rasam moothu

hi-hi-hi-hi chirikkunnu

engine chollunnennude thankame-ingane pala

sangathiyundiha ninoduracheedaan..!

 

 

 

 

 

 

ചുരുക്കത്തില്‍ രണ്ടുദിനം കൊണ്ടാനാട്ടിലെ

കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം

ഞെട്ടണം -ആ മദിരാശിപ്പട്ടണത്തില്‍

ചെന്നുപെട്ടാല്‍

കാറുകളനവധി ജോറില്‍ പായുന്നു - ഒട്ടേറെകൂറ്റന്‍

ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നൂ

 

തിടുക്കത്തില്‍പ്പലജനം റോഡില്‍ കൂട്ടമായ്

നടക്കുന്നുണ്ടടിക്കടിയെപ്പോഴും

കൊട്ടകകള്‍ റേഡിയോവിന്‍ പെട്ടികള്‍പോല്‍ കെട്ടിടങ്ങള്‍

മണ്ടയില്‍ നല്ലൊരു കമ്പിയണീക്കും എലെക്ട്രിക്കിന്റെ

വണ്ടികളനവധി മണ്ടിനടക്കുന്നു

 

എനിക്കെന്റെ നാണീ , മേല ചൊല്ലാന്‍ നല്ല നല്ല

ചരക്കുകള്‍ ഇരിക്കുന്ന ഷാപ്പുകള്‍

സോപ്പു ചീപ്പുകണ്ണാടിയും കാപ്പുകള്‍ പൊന്‍ കോപ്പുകളും

ശീട്ടുകളും പാട്ടുപെട്ടിയും ചേലുകളുമേ

കൂടാതെ പട്ടുശീലകളും

നിറയ്ക്കുന്നു കടകളില്‍ നീളെ ജനം വന്നു

തിരക്കുന്നു കൊടുക്കുന്നു വാങ്ങുന്നു

വെയിലു തെല്ലൊന്നാറിയെങ്കില്‍

സ്റ്റൈലിലെത്തും ജനംബീച്ചില്‍

അയ്യയ്യോ ബീച്ചിലെ വിശേഷങ്ങള്‍

വയ്യെനിക്കോതാന്‍

അയ്യയ്യയ്യേ എന്തൊരു വേഷങ്ങള്‍! കൂട്ടം കൂടും

പലപല വേഷക്കാരുടെ നടുവില്‍

ബഹുരസവടിവില്‍ ലപ്പടി തപ്പടി ചെപ്പടി

ഇരുട്ടടി കണ്ണടി പോക്കറ്റടി

കണ്ടെടി ഞാന്‍ പൊന്നെ

സൂട്ടും നല്‍ ഹാറ്റും ബൂട്ടീസും ധരിച്ചുള്ള

ചേട്ടന്മാരെത്തുന്നു ഓരോരോ

ചേട്ടന്മാരെത്തുന്നു മൂളി

പ്പാട്ടുമായക്കാറ്റേറ്റുലാത്തുമ്പം പെട്ടെന്നു

നോട്ടം പിഴക്കുന്നു അവര്‍ തിരനോട്ടം നടത്തുന്നു

 

പൊന്നില്‍ക്കുളിച്ചു കളിച്ചു കളിച്ചു ചിരിച്ചു

പെണ്ണുങ്ങളെത്തുന്നു -രസികന്‍

പെണ്ണുങ്ങളെത്തുന്നു -അവര്‍

കന്നിന്‍ കവണവലിച്ചു പിടിച്ചിട്ടു

കല്ലെറിഞ്ഞീടുന്നു

 

അരയന്നനടയൊന്നുകാട്ടു- ന്നതുനേരം

കരമീശവച്ച ചിലര്‍ കൂടുന്നു

അപ്പോഴേക്കും രസം മൂത്തു ഹി ഹി ഹി ചിരിക്കുന്നു

എങ്ങിനെ ചൊല്ലുന്നെന്നുടെ തങ്കമേ

ഇങ്ങനെ പല സംഗതിയുണ്ടിഹ നിന്നോടുരച്ചീടാന്‍

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.