
Megha Sangeetham songs and lyrics
Top Ten Lyrics
Sundariyaam Yarusalem Lyrics
Writer :
Singer :
സുന്ദരിയാം യറുശലേം-
കന്യകയ്‌ക്കായ് പാടാന്‍
ഒരു കിന്നരം ഞാന്‍ തീര്‍ത്തു
മഴയുടെ വെള്ളിക്കമ്പികളെല്ലാ-
മഴകൊടതില്‍ കോര്‍ത്തു
വിരലുകളാലതു മീട്ടി നമ്മുടെ
അനുരാഗത്തെ തുയിലുണര്‍ത്തൂ
ആരിരാരോ... ആരിരാരോ...
പ്രിയേ വരൂ നിന്‍ പ്രണയം
മുന്തിരിനീരിലുമധികം മധുരം
പ്രിയതമ നീ കൈക്കൊള്ളുകയിന്നെന്‍
പവിഴക്കനിയാം ഹൃദയം....
താഴ്‌വരയാകെ നിനക്കായ് പനിനീര്‍-
പ്പൂവുകള്‍ കൊണ്ടു വിരിക്കുന്നു
ദേവദൂതികള്‍ നമ്മെക്കാണാന്‍
പൂവുകളായ് വന്നണയുന്നു....
പ്രിയേ വരൂ....
പ്രിയതമ വരൂ.. വരൂ...
ഏദനിലെ മലര്‍വനിപോലെ
ചേതോഹരമീ ഭൂമി....
ആരീരാരോ... ആരീരാരോ...
സഖീ സഖീ നീ ലബണോനില്‍-
നിന്നൊഴുകിവരും തേനരുവി
വയണകള്‍ പൂക്കും വനികളിലൂടെ
ഒഴുകും തെന്നല്‍ക്കുളിര്‍ നീ
നിന്റെ നിശ്വാസങ്ങളിലാപ്പിള്‍-
ക്കനിയുടെ പരിമളമുതിരുന്നു
നിന്റെ മൊഴികള്‍ മാദകമാം
ചെമ്മാതളമണികള്‍പോലെ
പ്രിയേ വരൂ....
പ്രിയതമ വരൂ.. വരൂ...
ഏദനിലെ മലര്‍വനിയേക്കാള്‍
ചേതോഹരമീ ഭൂമി....
(സുന്ദരിയാം)
sundariyaam yerushalem kanyakaykkaay paadaan
oru kinnaram njaan theerthu
mazhayude vellikkambikalellaamazhakodathil korthu
viralukalaalathu meetti nammude anuraagathe thuyilunarthoo
aariraaro...aariraaro...
priye varoo nin pranayam
munthirineerilum adhikam madhuram
priyathama nee kaikkollukayinnen
pavizhakkaniyaam hridayam
thaazhvareyaake ninakkaay panineerppoovukal kondu viriykkunu
devadoothikal nammekkaanaan poovukalaay vannanayunnu
priye varoo
priyathama varoo
edenile malarvani pole
chethoharamee bhoomi
aareeraaro...aareeraaro...
sakhee sakhee nee lebanonil
ninnozhukivarum thenaruvi
vayanakal pookkum vanikaliloode
ozhukum thennalkkulir nee
ninte nishwaasangalil applekkaniyude parimalamuthirunnu
ninte mozhikal maadakamaam chemmaathalamanikal pole
priye varoo
priyathama varoo varoo
edenile malarvaniyekkaal
chethoharamee bhoomi
(sundariyaam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.