
Indraprastham songs and lyrics
Top Ten Lyrics
Parayumo Mookayaamame (f) Lyrics
Writer :
Singer :
പറയുമോ മൂകയാമമേ
പൊലിയുമോ പുണ്യതാരകം
ഇരുള്‍മൂടുമെന്‍ കിനാവില്‍
തെളിയുന്ന വിണ്‍ദീപം
മുറിവാര്‍ന്നൊരെന്റെയുള്ളില്‍
മുറുകുന്ന ശ്രീരാഗം
(പറയുമോ)
ഒരു നേര്‍ത്ത തേങ്ങലായ്
ഉരുകുന്നു നെഞ്ചില്‍ നിന്‍ മൗനം
ഒരു മൂകസാക്ഷിയായ്
എരിയുന്നു ദൂരെ നിന്‍ നാളം
പാതിവഴി പിന്നിടും നിന്റെ പദയാത്രയില്‍
പാതിരകളെയ്തൊരീ ശാപശരമേല്‍ക്കവേ
ശുഭതാരകേ എരിതീയിലോ നീറും ജന്മം
(പറയുമോ)
തപമാര്‍ന്ന സൂര്യനായ്
തിരി താണു വീണുടഞ്ഞാലും
ഒരു ശ്യാമസിന്ധുവായ്
തിരതല്ലുമെന്നുമെന്നില്‍ നീ
ഉള്ളിലഴല്‍ കൊള്ളുമീ നീലജലശയ്യയില്‍
രാത്രിമഴ വീഴുമീ രാഗനിമിഷങ്ങളില്‍
വനചന്ദ്രികേ പൊഴിയുന്നു നീ നോവിന്‍ പാട്ടായ്
(പറയുമോ)
parayumo mookayaamame
poliyumo punyathaarakam
irulmoodumen kinaavil
theliyunna vindeepam
murivaarnnorenteyullil
murukunna shreeraagam
(parayumo)
oru nertha thengalaay
urukunnu nenchil nin mounam
oru mookasaakshiyaay
eriyunnu doore nin naalam
paathivazhi pinnidum ninte padayaathrayil
paathirakal eythoree shaapasharamelkkave
shubhathaarake eritheeyilo neerum janmam
(parayumo)
thapamaarnna sooryanaay
thiri thaanu veenudanjaalum
oru shyaamasindhuvaay
thirathallumennumennil nee
ullilazhal kollumee neelajalashayyayil
raathrimazha veezhumee raaganimishangalil
vanachandrike pozhiyunnu nee novin paattaay
(parayumo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.