Malayaalippenne Lyrics

Writer :

Singer :





മലയാളിപ്പെണ്ണേ........

മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം

പൂവിരിയും സിന്ദൂരസൂര്യോദയം

സൂര്യോദയങ്ങൾക്കു സിന്ദൂരം നല്‍കുന്ന

പുലർകാല നാണമേ അനുരാഗമേ

പാദസരം കിലുങ്ങുന്ന പാദങ്ങളില്‍

മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ...

എന്നനുരാഗമേ....

മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം

പൂവിരിയും സിന്ദൂരസൂര്യോദയം

 

ദേവന്മാര്‍ പോലും പ്രേമം ചൊരിയും മണ്ണില്‍

നിന്നനുവാദം തേടി ഞാന്‍ കാത്തിരിപ്പൂ

അനുരാഗക്കനവെല്ലാം തുറന്നുപറയാന്‍ വയ്യ

എന്നാത്മാവിന്‍ പ്രിയഗാനം പാടാന്‍ വയ്യാ

അലകളുടെ പ്രണയം..

അരുവികളിലുരുകും സല്ലാപം

മുളമുരളി പാടും സ്വരമിന്നെന്റെ ഗാനപല്ലവി പോലെ

എന്റെ മൌനപ്പൂത്തിരകള്‍ മലയാണ്മ പാടുന്നു

ഇന്നെന്റെ സ്നേഹപ്പൂത്തിരിയില്‍ പുളകങ്ങളുണരുന്നു ...

(മലയാളിപ്പെണ്ണേ....)

 

പൊന്നാമ്പല്‍പ്പൂവിതളും താഴെ വിരിയുന്നില്ലേ

പൊന്നനുരാഗപരാഗങ്ങള്‍ തൂവുന്നില്ലേ

ആകാശത്തമ്പിളിയായ് നിന്നെ കാണുമ്പോഴേ

എന്‍ പ്രിയരാഗപ്പൊന്നോമൽ പൂ വിരിയൂ

കമലദളമെവിടെ...

പുലരിയുടെ പ്രണയപ്പൊയ്കകളില്‍

മുകിലിന്റെ മാറത്തിന്നൊരു മാരിവില്ലിന്നഴകു വിരിഞ്ഞു

ആ കിനാവിന്‍ കവിതകളില്‍ ഹൃദയങ്ങളുണരുന്നു

ഇന്നാക്കിനാവിന്‍ കവിതകളില്‍ സ്വരരാഗമുണരുന്നു ...

 

(മലയാളിപ്പെണ്ണേ....)

 

 

 

 

 

Malayaalippenne........

malayaalippenne ninte mukhasreeyilaayiram

pooviriyum sindhoora sooryodayam

sooryodayangalkku sindhooram nalkunna

pularkaala naaname anuraagame

paadasaram kilungunna paadangalil

melle kilungunna padamaala neeyallayo...

ennanuraagame....

malayaalippenne ninte mukhasreeyilaayiram

pooviriyum sindhoora sooryodayam...

 

devanmaar polum premam choriyum mannil

ninnanuvaadam thedi njaan kaathirippoo

anuraagakkanavellaam thurannu parayaan vayyaa

ennaathmaavin priya gaanam paadaan vayyaa

alakalude pranayam

aruvikalilurukum sallaapam

mula murali paadum swaraminnente gaana pallavi pole

ente maunappoothirakal malayaanmma paadunnu

innente snehappoothiriyil pulakangalunarunnu...

(malayaalippenne....)

 

ponnaambal poovithalum thaazhe viriyunnille

ponnanuraagaparaagangal thoovunnille

aakaashathambiliyaay ninne kaanumpozhe

en priyaraagapponnomal poo viriyuu

kamaladalamevide...

pulariyude pranayappoykakalil

mukilinte maarathinnoru maarivillinnazhaku virinju

aa kinaavin kavithakalil hridayangalunarunnu

innaakkinaavin kavithakalil swara raagamunarunnu...

 

(malayaalippenne....)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.