
Anubhoothi songs and lyrics
Top Ten Lyrics
Mauname Lyrics
Writer :
Singer :
മൗനമേ...മൗനമേ..
മൗനമേ നിൻ മൂകനിശ്ചേഷ്ടനിദ്ര തൻ (2)
ഭാവങ്ങൾ തേടി ഞാൻ അലയുന്നിതെത്ര നാൾ
മൗന വ്രതശുദ്ധി എന്നിളകാത്ത മനസ്സിലോ
സത്തയന്വേഷിപ്പൂ നിൻ പ്രിയ ജഗത്തിലോ
(മൗനമേ..)
തപസ്സു ചെയ്തിളകാതെ മന്വന്തരങ്ങളായ്
യോഗ നിദ്രകൾ പൂണ്ട ഗിരിശൃംഗനിരകളും
ഇടിനാദമുറങ്ങുന്ന കാർമേഘജാലവും
പൊട്ടിത്തെറിക്കാത്തോരഗ്നിശൈലങ്ങളും
മൗനത്തിന്നതിസാന്ദ്ര ശാന്തഭാവങ്ങളായ്
(മൗനമേ..)
പൂവിതൾ ചോന്നതും മഞ്ഞുരുകിമാഞ്ഞു മൂകമായ്
നിന്റെ വാചാലമാം മൗനമായ്
മൗനസംഗീതങ്ങൾ തീർക്കുന്നിതൂഴി
മൗനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടറിയാത്ത
താളമുണ്ടനവദ്യലഹരിയുണ്ട്
അതിലുള്ളിലലിയുന്ന മൗനസംഗീതമുണ്ട്
അത് തേടിയലയുന മനസ്സിനസ്വസ്ഥമായ് ശാന്തത
(മൗനമേ..)
mouname mouname.......
mouname nin mookanishcheshta nidrathan(2)
bhaavangal thedi alayunnithethra naal
mounavrathashudhi ennilakaatha manassilo
sathayanweshippoo nin priya jagathilo
thapassucheythilakaathe manwantharangalaay
yoganidrakal poonda girisringanirakalum
idinaadamurangunna kaarmeghajaalavum
pottitherikkaathoragni shailangalum
mounathinnathi saandra bhaavangalaay
poovithal chonnathum manjuruki maanju mookamaay
ninte vaachaalamaam mounamaay
mounasangeethangal theerkkunnathoozhi
mounathinoru manthra shudhiundariyaatha
thaalamundanavadya lahariyundu
athinullilaliyunna mounasangeethamundu
athu thediyalayunna manassinasswasthamaay shaanthatha
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.