Mohan Sithara Songs Lyrics

Advocate Lakshmanan - Ladies Only songs and lyrics

Top Ten Lyrics

Azhakin Sreedevi Lyrics

Writer :

Singer :




അഴകിന്‍ ശ്രീദേവി നീ അലിയും ശ്രീകാന്തി നീ

ചൊരിയും നിലാവു പോല്‍ കാമിനി

പൂത്തു നില്‍ക്കുമീ വാനവില്ലിനു അഴകു ചേര്‍ത്തതാരോ

കണ്ടു നില്‍ക്കുന്ന കണ്‍‌വെളിച്ചമോ തരളമാം മനസ്സോ

അനുരാഗം അഴകാണേ നിറമേഴും നിനവാണേ

അനുകൂലം പറയുമ്പോള്‍ നനവൂറും കനവാണേ

അലയുന്ന കാലം ഞാന്‍ നിഴലിന്റെ ഈണം ഞാന്‍

നിറയും നിന്‍ കാന്തി തന്‍ ദൂരെ ഞാന്‍

(അഴകിൻ ...‍)

 

ഒരുക്കും വസന്തം നിനക്കും മരന്ദം

ഏറെ പൂക്കാലം നിനക്കായ് ഏകും വര്‍ഷങ്ങള്‍

ഒടുക്കം വരയ്ക്കും മനസ്സില്‍ നിനക്കായ്

സ്നേഹക്കൂടാരം ഒരുക്കാം കേറിപ്പാര്‍ക്കാനായ്

മാണിക്യപ്പറവയുമല്ല മാന്തളിരുള്ളൂല്ലാ

മാനത്തെ പടവുകള്‍ തേടും പേരില്ലാപ്പക്ഷി

മുറ്റത്തേ മുല്ലത്തൈ തെറ്റിയ്ക്കും മണമേകും

ചെല്ലത്തൈയാണ് എന്നില്‍ ചേര്‍ന്നൂ

അലയുന്ന കാലം ഞാന്‍ നിഴലിന്റെ ഈണം ഞാന്‍

നിറയും നിന്‍ കാന്തി തന്‍ ദൂരെ ഞാന്‍

അഴകിന്‍ ശ്രീദേവി നീ അലിയും ശ്രീകാന്തി നീ

ചൊരിയും നിലാവു പോല്‍ കാമിനി

 

വരയ്ക്കും നികുഞ്ജം നിറയ്ക്കും നിറങ്ങള്‍

ചാരത്തീക്കാലം പറന്നാല്‍ വാടും വര്‍ണ്ണങ്ങള്‍

ഇടയ്ക്കും മുറയ്ക്കും തളിയ്ക്കാന്‍ നടിയ്ക്കാന്‍

മേഘത്തൂവാനം വിരിയ്ക്കാം ഞാനാ ചൂടാറ്റാന്‍

ഹേയ് ആലസ്യത്തൊടിയിലുമല്ല പനിനീര്‍പ്പൂവല്ലാ

ഞാനേതോ മരുവില്‍പ്പൂക്കും കള്ളിച്ചെടി മാത്രം

തെറ്റിയ്ക്കാന്‍ പറ്റിയ്ക്കാന്‍ മറ്റൊന്നും പറയല്ലേ

മല്ലികയാളേ നീ പോരൂ..

(അഴകിന്‍ ശ്രീദേവി ...)

 

 

 

Azhakin sreedevi nee aliyum sreekaanthi nee

choriyum nilaavu pol kaamini

Poothu nilkkumee vaanavillinu azhaku cherthathaaro

Kandu nilkkunna kanvelichamo tharalamaam manasso

anuraagam azhakaane niramezhum ninavaane

anukoolam parayumpol nanavoorum kanavaane

alayunna kaalam njaan nizhalinte eenam njaan

nirayum nin kaanthi than doore njaan

(Azhakin...)

 

Orukkum vasantham ninakkum marandam

Ere pookkaalam ninakkaay ekum varnnangal

odukkam vareykkum manassil ninakkaay

Snehakkoodaaram orukkaam kerippaarkkaanaay

Manikyapparavayumalla maanthalirunnoollaa

maanathe padavukal thedum perillaa pakshee

Muttathe mullathai thettiykkum manamekum

Chellathiyaanu ennil chernnu

alayunna kaalam njaan nizhalinte eenam njaan

Nirayum nin kaanthi than doore njaan

(Azhakin sreedevi ....)

 

Varaykkum nikunjam niraykkum nirangal

Chaaratheekkaalam parannaal vaadum varnnangal

Idaykkum muraykkum thaliykkaan nadikkaan

Megha thoovaanam viriykkaam njaanaa choodaattaan

hey aalasya thodiyilumalla panineerppoovallaa

njaanetho maruvil pookkum kallichedi maathram

Thettiykkaan pattiykkaan mattonnum parayalle

mallikayaale nee poroo..

(Azhakin sreedevi ....)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.