
Sanchaari songs and lyrics
Top Ten Lyrics
Karppoora deepam thelinju Lyrics
Writer :
Singer :
കര്‍പൂരദീപം തെളിഞ്ഞൂ
സൌഭാഗ്യലക്ഷ്മിതന്‍ പുഞ്ചിരിപോലെ
സൌഗന്ധികപ്പൂവുപോലെ
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ
ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങള്‍
നിറമാലയീവീട്ടില്‍ ചാര്‍ത്തേണം
ചോറ്റാനിക്കരെവാഴും ഭഗവതിഞങ്ങള്‍തന്‍
ഗൃഹദേവതയായിവാഴേണം
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ
അരുമക്കിടാങ്ങളേ നിങ്ങളീഭവനത്തെ
ഒരുമതന്‍ മലര്‍വാടിയാക്കേണം
അഭിമാനമാക്കുന്ന നിധികാക്കുവാന്‍ നിങ്ങള്‍
അനുദിനം തളരാതെ വളരേണം
തെളിയൂ തെളിയൂ കെടാവിളക്കേ
തെളിവാനിലമ്പിളിപോലെ
karpooradeepam thelinju
soubhagyalakshmithan punchiripole
sougandhikapoovu pole
theliyu theliyu kedavilakke
thelivanilambilipole
guruvaayoorappante karunaakadakshangal
niramalayeeveettl charthenam
chottanikkarevazhum bhagavathinjangalthan
grihadevathayayi vazhenam
theliyu theliyu kedavilakke
thelivanilambili pole
arumakkidangale ningaleebhavanathe
orumathan malarvadiyakkenam
abhimanamakunna nidhikakkuvanningal
anudinam thalarathe valarenam
theliyu theliyu kedavilakke
thelivanilambili pole
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.