Thaane poliyum Lyrics

Writer :

Singer :




♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ

ശരമുനയില്‍ പിടയും കിളിയേ മനസ്സിലെ മൗനം നീ മറക്കൂ

മറ്റൊരു രാഗം നീ പാടു

താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

 

ഏതോ രാവിന്‍ കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

ഏതോ രാവിന്‍ കൂരിരുള്‍ പോലേ എരിയും സൂര്യനില്‍ കിരണം പോലേ

മുറിവേല്‍ക്കും ഹൃദയം തഴുകാന്‍ പനിനീര്‍ച്ചിറകിന്‍ കൂടു തരാം

മിഴിനീര്‍ക്കുടിലിന്‍ തണലു തരാം

// താനേ പൊലിയും …......................//

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

 

എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ

♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫

എങ്ങോ മായും ചന്ദ്രിക പോലേ കരിയിലക്കാറ്റില്‍ തൂവല്‍ പോലേ

അലിവായ് നിന്‍ നെറുകില്‍ പുല്‍കാന്‍ അമൃതിന്‍ കനിവായ് കൂട്ടിരിയ്ക്കാം

കുളിരും മനസ്സായ് നീ ഉറങ്ങ്

// താനേ പൊലിയും …......................//

താനേ പൊലിയും കൈത്തിരി പോലേ തരളം തേങ്ങും തമ്പുരു പോലേ

 

 

 

thaane poliyum kaithiri pole

tharalam thengum thamburu pole

sharamunayil pidayum kiliye

manassile mounam nee marakkoo

mattoru raagam nee paadoo (thaane)

 

etho raavin koorirul pole

eriyum sooryanin kiranam pole (etho raavin)

murivelkkum hridayam thazhukaan

panineer chirakin koodu tharaam

mizhineerkkudilin thanalu tharaam (thaane)

 

engo maayum chandrika pole

kariyilakkaattil thooval pole (engo maayum)

alivaay nin nirukayil pulkaan

amrithin kanivaay koottirikkaam

kulirum manassaay neeyurangu (thaane)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.