Johnson Songs Lyrics

Maanasam songs and lyrics

Top Ten Lyrics

Muthe Ninne Lyrics

Writer :

Singer :




മുത്തേ നിന്നെത്തേടി ചിപ്പിയ്ക്കുള്ളില്‍ വന്നു ഞാന്‍

എന്‍റെ മായാജാലകങ്ങള്‍ തുറന്നെല്ലാം കവര്‍ന്നു നീ

ഒന്നുകണ്ട മാത്രയില്‍ നീയെന്‍റെ മാത്രമായ്

നമ്മുടെ കനവുകള്‍ നനയുന്ന വസന്തമായ്

മായികരാസരാത്രിയായ്...

(മുത്തേ)

 

പൂവിടരുമ്പൊഴും രാവുണരുമ്പൊഴും

ഇതുവരെയറിയാത്തൊരു സുഖമറിവൂ ഞാന്‍

നിന്‍ മധുരാനുരാഗമറിയുന്നൂ ഞാന്‍

അലയിളകും യാമിനിയില്‍ ചന്ദ്രമുഖീ നീയുണരൂ

ദേവദാരു തളിരണിഞ്ഞിതാ പ്രിയസഖീ

(മുത്തേ)

 

കാനനമുരളിയില്‍ കാറ്റു തലോടിയാല്‍

നിന്‍ രതിസല്ലാപം കേള്‍ക്കുന്നൂ ഞാന്‍

പെയ്തൊഴിയാനുയര്‍ന്ന മഴമുകിലായ് ഞാന്‍

ഒഴുകിവരും ലഹരിയുമായ് പ്രാണനില്‍ നീ തുയിലുണരൂ

എന്തിനിത്ര താമസിച്ചു നീ പനിമതി

(മുത്തേ)

 

 

 

Muthe ninnethedi chippikkullil vannu njaan

ente maayaajalakangal thurannelllaam kavarnnu nee

onnu kanda maathrayil neeyente maathramaay

nammude kanavukal nanayunna vasanthamaay

maayikaa raasaraathriyaay

(Muthe...)

 

Poovidarumpozhum raavunarumpozhum

ithuvareyariyaathoru sukhamarivoo njaan

nin madhuraanuraagamariyunnu njaan

alayilakum yaaminiyil chandramukhee neeyunaroo

devadaaru thaliraninjithaa priyasakhee

(Muthe...)

 

Kaananamuraliyil kaattu thalodiyaal

nin rathisallaapam kelkkunnu njaan

peythozhiyaanuyarnna mazhamukilaay njaan

ozhuki varum lahariyumaay praananil nee thuyilunaroo

enthinithra thaamasichu nee panimathi

(Muthe...)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.