
Adivaram songs and lyrics
Top Ten Lyrics
Kulir peytha maamazhayil Lyrics
Writer :
Singer :
കുളിര്‍പെയ്ത മാമഴയില്‍ നനുനനയും യാമമായ്
ഒരു കുഞ്ഞു പുല്‍പ്പായില്‍ തനു തളരും നേരമായ്
ഇരുൾമറ മാറും നിലാവിന്‍ കൂട്ടില്‍
കിനാക്കിളിയും.....ചേക്കേറവേ....
കുളിര്‍പെയ്ത മാമഴയില്‍ നനുനനയും യാമമായ്
ഒരു കുഞ്ഞു പുല്‍പ്പായില്‍ തനു തളരും നേരമായ്...
രാവാട മൂടും പൂപ്പെൺകിടാവിൻ
മെയ്യാകെ ഇന്നു നേര്‍ത്ത ശിശിരവിരലു പൊതിയും
പാഴ്പ്പക്ഷി പാടും...പാട്ടിന്റെ തൂവല്‍
താരാട്ടുപോലെയാര്‍ദ്രമായ്...............
രാക്കോണില്‍ മിഴിനീട്ടും വാർതിങ്കളേ...
ആലോലം തിരിതാഴ്ത്തുമോ....
നിഴല്‍ നൂലണിഞ്ഞ നീർനിലാവു പാവു മെനയാന്‍ ....
കുളിര്‍പെയ്ത മാമഴയില്‍ നനുനനയും യാമമായ്
ഒരു കുഞ്ഞു പുല്‍പ്പായില്‍ തനു തളരും നേരമായ്...
വാല്‍ക്കണ്ണിലോരോ ശൃംഗാരഭാവം....
പൂമ്പീലി വീശിനില്‍ക്കുമരിയൊരമൃത നിമിഷം ...
ചുണ്ടില്‍ വിതുമ്പും സമ്മോഹരാഗം...
തൂമഞ്ഞു പോലെ ലോലമായ്....
ആരാരും മുത്താത്ത മുത്തല്ലയോ...
അനുരാഗശ്രുതിയല്ലയോ.........
മിഴികൊണ്ടുഴിഞ്ഞു മെല്ലെമെല്ലെ നിന്നിലലിയാം....
(കുളിര്‍പെയ്ത മാമഴയില്‍ ........)
Kulir peytha maamazhayil nanu nanayum yaamamaay
oru kunju pulppaayil thanu thalarum neramaay
irulmara maarum nilaavin koottil
kinaakkiliyum.....chekkerave....
kulir peytha maamazhayil nanu nanayum yaamamaay
oru kunju pulppaayil thanu thalarum neramaay...
raavaada moodum pooppenkidaavin
meyyaake innu nertha shishira viralu pothiyum
paazhppakshi paadum...paattinte thooval
thaaraattupole aardramaay....
raakkonil mizhineettum vaarthinkale...
aalolam thiri thaazhthumo....
nizhal noolaninja neernilaavu paavu menayaan....
kulir peytha maamazhayil nanu nanayum yaamamaay
oru kunju pulppaayil thanu thalarum neramaay...
vaalkkanniloro shringaara bhaavam....
poompeeli veeshi nilkkumariyoramritha nimisham...
chundil vithumpum sammoha raagam...
thoomanju pole lolamaay....
aaraarum muthaatha muthallayo...
anuraaga shruthiyallayo...
mizhikonduzhinju mellemelle ninnilaliyaam....
(kulir peytha maamazhayil.........)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.