
Sathyameva Jayathe songs and lyrics
Top Ten Lyrics
Kalyaanappattum Lyrics
Writer :
Singer :
അ...
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി (2)
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ - നീ
നിലാത്താലി കെട്ടിക്കൊണ്ടേ വാ
കുനുകുനെകുനു കൂന്തല്‍ ചുറ്റി
കൂവളമിഴിനാളമേന്തി
അണിവിരല്‍ മണിവീണ മീട്ടി
അമ്പിളി വള കയ്യിലേന്തി
പുലര്‍മഞ്ഞുമുത്തേ മുന്നില്‍ വാ - നീ
വരലക്ഷ്മിയായെന്‍ മുന്നില്‍ വാ
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ
മുറ്റത്തെ തൈമുല്ലേ നീ ചിരിക്കുമ്പോള്‍
മാനത്തും മഞ്ഞത്തും മുന്നാഴിപ്പാല്
കിളിത്തൂവല്‍ പോലെ നിന്റെ കാല്‍പ്പാടുകള്‍
വിളക്കിന്റെ നാളം മിന്നും കണ്‍പീലിയില്‍
നീ മൂളും പാട്ടെല്ലാം കീര്‍ത്തനങ്ങള്‍
നീ പോറ്റും പൂവെല്ലാം താരകങ്ങള്‍
മൗനമായ് നീ ചൊല്ലും മന്ത്രം
നീലശംഖിലെ തീര്‍ത്ഥമായ്
കല്യാണപ്പട്ടും ചുറ്റി കസ്തൂരിപ്പൊട്ടും കുത്തി (2)
കണിത്തുമ്പ മൊട്ടേ മുന്നില്‍ വാ - നീ
നിലാത്താലി കെട്ടിക്കൊണ്ടേ വാ
കാണാപ്പൂങ്കാറ്റിന്റെ കൈ തലോടുമ്പോള്‍
സന്ധ്യേ നിന്‍ സിന്ദൂരം സാന്ദ്രമാകുന്നു
പകല്‍ സൂര്യന്‍ ആഴും നിന്റെ പാലാഴിയില്‍
പ്രിയ സ്നേഹമോടെ പെയ്യാം പൂമാരികള്‍
എന്നും ഞാന്‍ നേരുന്നു ശ്രീമംഗളം
താലോലം ചാര്‍ത്തുന്നു വെണ്‍ചന്ദനം
കുറുമ്പിന്റെ കുഞ്ഞരിപ്രാവേ
പാടുന്നു നീ മോഹനം
(കല്യാണപ്പട്ടും ചുറ്റി )
Kalyanappattum chutti kasthoorippottum kuthi (2)
Kanithumpa motte munnil vaa nee
nilaathaali kettikkonde vaa
kunukunekunu koonthal chutti
koovalamizhinaalamenthi
aniviral maniveena meetti
ampili vala kaiyilenthi
pularmanjumuthe munnil vaa nee
varalakshmiyaayen munnil vaa
(kalyanappattum..)
Muttathe thaimulle nee chirikkumpol
maanathum manjathum munnaazhippaalu
kilithooval pole ninte kaalpaadukal
vilakkinte naalam minnum kanpeeliyil
nee moolum paattellam keerthanangal
nee pottum poovellam thaarakangal
mounamaay nee chollum manthram
neelashamghile theerthamaay
(kalyanappattum..)
Kaanaappoonkaattinte kai thalodumpol
sandhye nin sindooram saandramaakunnu
pakal sooryan aazhum ninte paalaazjiyil
priyasnehamode peyyam poomaarikal
ennum njan nerunnu sree mamgalam
thaalolam chaarthunnu venchandanam
kurumpinte kunjaripraave
paadunnu nee mohanam
(kalyanappattum..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.