
Immini Nalloral songs and lyrics
Top Ten Lyrics
Koottukari Lyrics
Writer :
Singer :
കൂട്ടുകാരീ കൂട്ടുകാരീ നീയൊരു കുയിലായ് കൂകൂല്ലേ
പാട്ടുകാരാ പാട്ടുകാരാ നീയൊരു മഴയായ് പൊഴിയൂല്ലേ
ചന്ദനമുകിലല്ലേ നെഞ്ചിൽ ചെമ്പക മൊട്ടല്ലേ
വെഞ്ചാമര വിശറികൾ വീശാൻ എന്നുടെ ശ്വാസക്കാറ്റില്ലേ
(കൂട്ടുകാരീ...)
പൂക്കാലം പൂക്കാലം പൊൻ കണി വെച്ചില്ലേ
നിൻ പൂവിതൾ ഉമ്മയിൽ എന്നുടെ ചുണ്ടുകൾ മെല്ലെ മിടിച്ചീലേ
പൂമാനം പൂമാനം തേരിലിറങ്ങീല്ലേ
നിൻ പുഷ്പവിമാനം എനിക്ക് പറക്കാൻ ചാരെയൊരുങ്ങീല്ലേ
മിഴിയാൽ ഈ മഞ്ഞക്കിളിയുടെ തൂവൽ ഉഴിഞ്ഞീലേ
വിരലാൽ ഈ വീണ കമ്പികൾ മീട്ടി ഉണർത്തീലേ
നിൻ അഞ്ജനമെഴുതിയ ചഞ്ചലമിഴികളിൽ എന്നുടെ നിഴലില്ലേ കു കു ക്കൂ
ആറ്റോരം ആറ്റോരം അമ്പിളി എത്തീല്ലേ
നിൻ ആവണി മുല്ലകൾ ആയിരവല്ലികൾ പൂത്തു തളിർത്തീലേ
താഴ്വാരം താഴ്വാരം തങ്കമുരുക്കീലേ
നിൻ താമര മേനി തണുപ്പണിയിക്കാൻ മഞ്ഞു പൊഴിഞ്ഞീലേ
ഒരു വാക്കിൽ മിന്നി മിനുങ്ങിയ മോഹം അറിഞ്ഞീല്ലേ
ഒരു പാട്ടിൻ പൂത്തിരി കത്തിയ പുണ്യമറിഞ്ഞില്ലേ
നിൻ കൊഞ്ചലിൽ ഒഴുകിയ മഞ്ചലിൽ ഒരു ചെറു ചുന്ദരി മണിയില്ലേ
Koottukaaree koottukaaree neeyoru kuyilaay kookoolle
paattukaaraa paattukaaraa neeyoru mazhayaay pozhiyoolle
Chandanamukilalle nenchil chempaka mottalle
Venchaamara visharikal veeshaan ennude swaasakkaattille
(Koottukaaree...)
Pookkaalam pookkaalam ponkani vechille
Nin poovithal ummayil ennude chundukal melle midicheelle
poomaanam poomaanam theriliranggeelle
Ini pushpavimaanam enikku parakkaan chaareyorungeelle
Mizhiyaal ee manjakkiliyude thooval uzhinjeele
viralaal ee veenakkampikal meetti unartheele
nin anjanamezhuthiya chanchalamizhikalil ennude nizhalille ku ku kku
(Koottukaaree...)
Aattoram aattoram ampili etheelle
Nin aavanimullakal aayiravallikal poothu thalirtheele
Thaazhvaaram thaazhvaaram thankamurukkeele
Nin thaamarameni thanuppaniyikkaan manju pozhinjeele
Oru vaakkil minni minungiya moham arinjille
Oru paattin poothiri kathiya punyamarinjille
Nin konchalil ozhukiya manchalil oru cheruchundari maniyille
(Koottukaaree...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.