Survekallu songs and lyrics
Top Ten Lyrics
Kanakathalikayil Lyrics
Writer :
Singer :
കനകത്തളികയില്‍ കണിമലരും
കളഭവുമായ് വന്ന വനജ്യോത്സ്നേ
മനസ്സിലെ മദനനു കണിവെയ്ക്കാനൊരു
മല്ലികപ്പൂ തരൂ (കനകത്തളികയില്‍)
ഗന്ധര്‍വ്വനവവധുവിന്‍ മണിയറജാലകത്തില്‍
വെണ്‍പട്ടുവിരിചാര്‍ത്തും പ്രിയതോഴീ
മനസ്സിന്റെ മതിലകഗോപുരമായിരം
മണിവിളക്കുകളാല്‍ അലങ്കരിക്കൂ അലങ്കരിക്കൂ
(കനകത്തളികയില്‍)
ചഞ്ചലമിഴിമുനയില്‍ മൃദുലവികാരങ്ങള്‍
മഞ്ജരിയായ് വിടരും പ്രിയതോഴീ
മനസ്സിലെ സ്വരരാഗപാരിജാതങ്ങളെ
മണിച്ചിലമ്പുകളാല്‍ വിളിച്ചുണര്‍ത്തൂ വിളിച്ചുണര്‍ത്തൂ
(കനകത്തളികയില്‍)
kanakathalikayil kani malarum
kalabhavumaay vanna vanajyotsne
manassile madananu kaniveykkaanoru
mallikappoo tharoo (kanakathalikayil)
gandharvanavavadhuvin maniyara jaalakathil
venpattu viri chaarthum priyathozhee
manassinte mathilaka gopuramaayiram
manivilakkukalaal alankarikkoo alankarikkoo
(kanakathalikayil)
chanchalamizhimunayil mridulavikaarangal
manjariyaay vidarum priyathozhee
manassile swara raaga paarijaathangale
manichilambukalaal vilichunarthoo vilichunarthoo
(kanakathalikayil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.