Manushya Puthran songs and lyrics
Top Ten Lyrics
Swargasaagarathil Lyrics
Writer :
Singer :
സ്വര്‍ഗ്ഗസാഗരത്തില്‍ നിന്നു
സ്വപ്നസാഗരത്തില്‍ വീണ
സ്വര്‍ണ്ണമത്സ്യകന്യകേ
നിന്റെ തീരത്തില്‍ നിന്നെന്റെ
തീരത്തിലേക്കെന്തു ദൂരം - എന്തു ദൂരം (സ്വര്‍ഗ്ഗ)
മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
ലജ്ജയോടെ- നിന്‍ മുഖശ്രീ വിടരും ലജ്ജയോടെ
തിരപ്പുറത്തു പൂഞ്ചെതുമ്പല്‍ വിതിര്‍ത്തു വന്നൂ
നിന്റെ ചിറകിനുള്ളീല്‍ പൊതിഞ്ഞു പൊതിഞ്ഞു കൊണ്ടുപോന്നു -
എന്നെ കൊണ്ടുപോന്നൂ.. (സ്വര്‍ഗ്ഗ)
മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
രത്നമായി എന്നിലെ ചൂടുകൊണ്ടതു രത്നമായി
തിരമുറിച്ചു തോണിയിന്നു കടലിലിറക്കും
എന്റെ തുറമുഖത്തു തുഴഞ്ഞു പുണര്‍ന്നു
കൊണ്ടുപോകും - നിന്നെ കൊണ്ടുപോകും (സ്വര്‍ഗ്ഗ)
Swarnnasagarathil ninnu
swapnasagarathil veena
swarnnamalasya kanyake
ninte theerathil ninnente
theerathilekkenthu dooram
enthu dooram
(swargga...)
Muthu poyoru chippiyaay njan pandu ninte
pushyaraga dweepinarikilozhuki vannu
lajjayode nin mukhasree vidarum lajjayode
thirappurathu poonchethumpal vithirthu vannu
ninte chirakinnullil pothinju pothinju kondu ponnu
enne kondu ponnu
(Swargga...)
Muthirunnoru chippiyil nee
Ninte nagna bashpa binduventhinu nirachu vechu
rathnamay ennile choodu kondathu rathnamayi
thira murichu thoniyinnu kadalil irakkum
ente thuramukhathu thuzhanju punarnnu
kondu pokum ninne kondu pokum
(Swargga..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.