
Chathurangam songs and lyrics
Top Ten Lyrics
Neelaambale Lyrics
Writer :
Singer :
നീലാമ്പലല്ലേ നീ എന്റേതല്ലേ
ഒരു വാക്കും മിണ്ടാത്തതെന്തേ
വാസന്തമല്ലേ വിടരാത്തതെന്തേ
താരാട്ടിത്തേനൂട്ടുകില്ലേ....
ഇതു കുളിരോലും മധുമാസമല്ലേ...
വേഴാമ്പലല്ലേ...മോഹിച്ചതല്ലേ
കുഴലൂതിപ്പാടാത്തതെന്തേ
വിളികേട്ടതല്ലേ വൈകുന്നതെന്തേ
സീമന്തസിന്ദൂരമില്ലേ....
എന്നെ ഒരുപാടു സ്നേഹിച്ചതല്ലേ...
ചെന്താമര വിരിയും തുടുകവിളോരത്തു്
എന്തേ ഒരു നാണത്തിന്‍ നിഴലാടുന്നു
ഇനി നീ പോരീലയോചാരെ
താലിപ്പൂ ചാര്‍ത്തുവാന്‍
ആരാദ്യം പറയും ആദ്യാനുരാഗം
അഴകേറുമീ രാത്രിനേരം
കാതില്‍മൊഴിയില്ലേ മഴമാസക്കാറ്റേ
വിടരില്ലേ പുഴയോരപ്പൂവേ...
(നീലാമ്പലല്ലേ......)
കൊഞ്ചുന്നൊരുപെണ്ണേ നിന്നിളമാന്‍കണ്ണില്‍
ഓളങ്ങള്‍ ചാഞ്ചാടിയ ചന്തം കണ്ടേ
പ്രണയം പൂ ചൂടവേ നീയെന്‍
ഹൃദയം കവരുന്നുവോ...
മുത്താരം മുത്തേ നീരാടുകില്ലേ
പനിനീരു പെയ്യുന്ന നെഞ്ചില്‍
എന്നെ തേടുന്നു തളിരോരം തീരം
വിടരുന്നു മനതാരില്‍ മോഹം...
(നീലാമ്പലല്ലേ ......)
Neelaambalalle nee entethalle
oru vaakkum mindaathathenthe
vaasanthamalle vidaraathathenthe
thaaraatti thenoottukille
ithu kulirolum madhumaasamalle
vezhaambalalle...mohichathalle
kuzhaloothi paadaathathenthe
vilikettathalle vaikunnathenthe
seemantha sindooramille
enne orupaadu snehichathalle
chenthaamara viriyum thudu kavilorathu
enthe oru naanathin nizhalaadunnu
ini nee poreelayo chaare
thaalippoo chaarthuvaan
aaraadyam parayum aadyaanuraagam
azhakerumee raathri neram
kaathilmozhiyille mazhamaasakkaatte
vidarille puzhayorappoove...
(neelaambalalle......)
konchunnoru penne nin ilamaankannil
olangal chaanchaadiya chantham kande
pranayam poo choodave neeyen
hridayam kavarunnuvo...
muthaaram muthe neeraadukille
panineeru peyyunna nenchil..
enne thedunnu thaliroram theeram
vidarunnu manathaaril moham...
(neelaambalalle......)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.