Top Ten Lyrics

Vilichal kelkkaathe Lyrics

Writer :

Singer :




വിളിച്ചാല്‍ കേള്‍ക്കാതെ

വിരഹത്തില്‍ തളരാതെ

കുതിയ്ക്കുന്നു പിന്നെയും കാലം....

കുതിയ്ക്കുന്നു പിന്നെയും കാലം

(വിളിച്ചാല്‍....)

 

കൊഴിഞ്ഞ കാല്‍പ്പാടുകള്‍ വിസ്മൃതിതന്‍

മണ്ണില്‍ അലിയുന്നു...

തെന്നലിന്‍ ശ്രുതി മാറുന്നു....

(കൊഴിഞ്ഞ.......)

ഇന്നലെ തന്മുഖം കാണുവാനാശിച്ചാല്‍

ഇന്നിനു പോകുവാനാമോ

പുനര്‍ജന്മം നല്‍കിയൊരുറവിടങ്ങള്‍ തേടി

തിരിച്ചൊഴുകീടുവാനാമോ പുഴകള്‍ക്കു

തിരിച്ചൊഴുകീടുവാനാമോ

 

വിളിച്ചാല്‍ കേള്‍ക്കാതെ

വിരഹത്തില്‍ തളരാതെ

കുതിയ്ക്കുന്നു പിന്നെയും കാലം....

കുതിയ്ക്കുന്നു പിന്നെയും കാലം...

 

ഇഴയറ്റ വീണയും പുതുതന്ത്രി ചാര്‍ത്തുന്നു

ഈണങ്ങള്‍ ഇതളിട്ടിടുന്നു...

(ഇഴയറ്റ.....)

മലര്‍വനം നനച്ചവന്‍ മറവിയില്‍ മായും

മലര്‍ പുതുമാറോടു ചേരും

വിധിയുടെ തിരുത്തലും കുറിക്കലും തുടരും...

 

വിളിച്ചാല്‍ കേള്‍ക്കാതെ

വിരഹത്തില്‍ തളരാതെ

കുതിയ്ക്കുന്നു പിന്നെയും കാലം....

കുതിയ്ക്കുന്നു പിന്നെയും കാലം...

 

 

Vilichaal kelkkaathe virahathil thalaraathe

kuthiykkunnu pinneyum kaalam

kuthiykkunnu pinneyum kaalam

(vilichaal....)

 

kozhinja kaalppaatukal vismruthithan

mannil aliyunnu ...thennalin sruthi maarunnu

(kozhinja.....)

innale thanmukham kaanuvaanaashichaal

inninu pokuvaanaamo

punarjanmam nalkiyoruravitangal theti

thirichozhukeetuvaanaamo puzhakalkku

thirichozhukeetuvaanaamo

 

vilichaal kelkkaathe virahathil thalaraathe

kuthiykkunnu pinneyum kaalam

kuthiykkunnu pinneyum kaalam

 

izhayatta veenayum puthuthanthri chaarthunnu

eenanagal ithalittitunnoo

(izhayatta.........)

malarvanam nanachavan maraviyil maayum

malar puthumaarodu cherum

vidhiyute thiruthalum kurikkalum thutarum

 

vilichaal kelkkaathe virahathil thalaraathe

kuthiykkunnu pinneyum kaalam

kuthiykkunnu pinneyum kaalam...

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.