
Chandranilekkoru Vazhi songs and lyrics
Top Ten Lyrics
Oo Thoosi Muna Lyrics
Writer :
Singer :
...തിന വിതച്ചേനമ്മാന്‍ .....
ഓ ...തൂശിമുന നീട്ടി ഇല തെറുത്തേ
തളിര്‍ പൂവായ് കതിരായ് കായ് വിളഞ്ഞേ
തിന തിന്നാന്‍ വന്നു തേന്‍മല താഴത്തി
ന്നായിരം ചെറുകിളികള്‍
കന്നിപ്പൊന്നിന്‍ ചെമ്പകപ്പൂത്തിരളായ്
കണ്ണില്‍ മിന്നും താരകപ്പൂ നിറയായ്
തെയ്യം തിരയഴകാലെ തീയഴകാലെ
കുറത്തി വന്നേ ...ഒയ് ...കുറത്തി വന്നേ
ആടി വാ ആടി വായോ കുറത്തീ ആടി വാ ആടി വായോ
തെക്കുന്നു വന്നവളെ കുറത്തീ തെന്നന്നം പാടിവായോ
ആഴക്കു മഞ്ഞ കൊണ്ടേ കുറത്തി ആടിക്കുളി കഴിഞ്ഞു
അരിമാവിന്‍ ചാറിനാലെ മുഖത്തു ആറു വര വരച്ചേ
കാതോളം കണ്ണെഴുതി വരുന്നേ കതിരോല മുടിയും കെട്ടി
പാവാട ചുറ്റണിഞ്ഞു കമുകിന്‍ പാളക്കിരീടം വച്ച്
ആടി വാ ആടി വായോ കുറത്തീ ആടി വാ ആടി വായോ
തെക്കുന്നു വന്നവളെ കുറത്തീ തെന്നന്നം പാടിവായോ
ആടി വാ ആടി വായോ കുറത്തീ നാടകം ആടി വായോ
ആട വളയിളകി അഴകില്‍ ആടിയുറഞ്ഞു വായോ...
കുറത്തി വന്നു കളിച്ചാലുടനെ
പുറത്തു പോകും ജ്യേഷ്ഠ പോതി
അകത്തു വാഴാന്‍ ഭഗവതിയെ
സ്തുതിച്ചു കുമ്പിട്ടുണര്‍ത്തുക
(കുറത്തി)
കുറവന്‍ പോയ് കുന്നു കേറി തിനയറുത്തേ
കൊന്നപ്പൂ മാല ചൂടി കുറത്തിയാടി
അണിയഴകിയ തിരുമുറ്റത്ത് തുടിയുണര്‍ത്തി
അടി വച്ച് അല്ലലൊഴിക്കാന്‍ കുറത്തി വന്നേ
(അണിയഴകിയ)
മയിലാടിയ മാമല താണ്ടി
കുയില്‍ പാടിയ കാവുകള്‍ തീണ്ടി
ചെമ്പട്ടുടയാട മറച്ചേ
കതിരോനും മറയുന്നേ
വരിനെല്ലിന്‍ പൂങ്കുലയേന്തി
വരവര്‍ണ്ണ ചിറകും വീശി
തിരതല്ലും ആമോദത്താല്‍
കിളിമകളും കൂടണയുന്നേ
കിളിമകളും കൂടണയുന്നേ
കിളിമകളും കൂടണയുന്നേ.....
ആടി വാ ആടി വായോ കുറത്തീ ആടി വാ ആടി വായോ
തെക്കുന്നു വന്നവളെ കുറത്തീ തെന്നന്നം പാടിവായോ
ആടി വാ ആടി വായോ കുറത്തീ നാടകം ആടി വായോ
ആട വളയിളകി അഴകില്‍ ആടിയുറഞ്ഞു വായോ
...thina vithachenammaan .....
O ...thooshimuna neetti ila theruthe
thalir poovaay kathiraay kaay vilanje
thina thinnaan vannu then mala thazhathi-
nnaayiram cherukilikal.....
kannipponnin chembakappoothiralaay
kannil minnum thaarakappoonirayaay
theyyam thirayazhakaale theeyazhakaale
kurathi vanne ...oy ...kurathi vanne
aadi vaa aadi vaayo kurathee aadi vaa aadi vaayo
thekkunnu vannavale kurathee thennannam paadivaayo
aadi vaa aadi vaayo kurathee naadakam aadi vaayo
aada valayilaki azhakil aadiyuranju vaayo
aazhakku manja kondu kurathi aadikkuli kazhinju
arimaavin chaarinaale mukhathu aaru vara varache
kaatholam kannezhuthi varunne kathirola mudiyum ketti
paavaada chuttaninju kamukin paalakkireedam vachu
aadi vaa aadi vaayo kurathee aadi vaa aadi vaayo
thekkunnu vannavale kurathee thennannam paadivaayo
aadi vaa aadi vaayo kurathee naadakam aadi vaayo
aada valayilaki azhakil aadiyuranju vaayo
kurathi vannu vilichaaludane
purathu pokum jyeshta pothi
akathu vaazhaan bhagavathiye
sthuthichu kumbittunarthuka
(kurathi)
kuravan poy kunnu keri thinayaruthe
konnappoo maala choodi kurathiyaadi
aniyazhakiya thirumuttathu thudiyunarthi
adi vachu allalozhikkaan kurathi vanne
(aniyazhakiya )
mayilaadiya maamala thaandi
kuyil paadiya kaavukal theendi
chempattudayaada marache
kathironum marayunne
varinellin poonkulayenthi
varavarnna chirakum veeshi
thirathallum aamodathaal
kilimakalum koodanayunne
kilimakalum koodanayunne
kilimakalum koodanayunne
aadi vaa aadi vaayo kurathee aadi vaa aadi vaayo
thekkunnu vannavale kurathee thennannam paadivaayo
aadi vaa aadi vaayo kurathee naadakam aadi vaayo
aada valayilaki azhakil aadiyuranju vaayo...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.