
Themmadi Velappan songs and lyrics
Top Ten Lyrics
Dharmasamaram Vijayichu Lyrics
Writer :
Singer :
ധര്‍മ്മസമരം വിജയിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു
(ധര്‍മ്മസമരം.....)
നന്മയുടെ ആ ജന്മവൈരികളെയെതിര്‍ത്ത്
നമ്മളൊരു ചിരിത്രം സൃഷ്ടിച്ചു ഇവിടെ
നമ്മളൊരു വിപ്ലവം സൃഷ്ടിച്ചു
(നന്മയുടെയാ....)
ധര്‍മ്മസമരം വിജയിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു
ആയിരമായിരമിരുമ്പു കൈകളൊ-
രാതുരക്ഷേത്രം പണിവൂ
ആതുരക്ഷേത്രം പണിവൂ
ഇവിടെയൊരാശാകേന്ദ്രം പണിവൂ
ഇവിടെയൊരാശാകേന്ദ്രം പണിവൂ
മാറുന്ന നാടിന്റെ നിര്‍മ്മാണപ്രക്രിയയില്‍
ആദ്യത്തെ അഷ്ടബന്ധശിലയാകും
മാറുന്ന നാടിന്റെ നിര്‍മ്മാണപ്രക്രിയയില്‍
ആദ്യത്തെ അഷ്ടബന്ധശിലയാകും ഇത്
രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും
ഇത് രാഷ്ട്രത്തിന്‍ ജീവരക്തധമനിയാകും
ധര്‍മ്മസമരം വിജയിച്ചു കാലം
പൊന്നുഷസന്ധ്യയെ സ്വീകരിച്ചു
ആ അശ്വമേധത്തിന്‍ വീഥിയില്‍ എതിര്‍നില്‍ക്കും
കാപാലികന്മാര്‍ക്കെതിരെ
കാപാലികന്മാര്‍ക്കെതിരെ
കലിയുഗ രാവണന്മാര്‍ക്കെതിരെ
കലിയുഗ രാവണന്മാര്‍ക്കെതിരെ
നാട്ടിലെ മാളികവീടര്‍ക്കെതിരെ
ശ്രീരാമബാണവര്‍ഷം തുടരേണം...
(നാട്ടിലെ മാളികവീടര്‍.......)
നമ്മള്‍ ഈ രാമബാണവര്‍ഷം തുടരേണം...
നമ്മള്‍ ഈ രാമബാണവര്‍ഷം തുടരേണം...
Dharmasamaram vijayichu kaalam
ponnushasandhyaye sweekarichu
(dharmasamaram.....)
nanmayute aajanmavairikaleyethirthu
nammaloru charithram srushtichu ivite
nammaloru viplavam srushtichu...
(nanmayuteyaa....)
dharmasamaram vijayichu kaalam
ponnushasandhyaye sweekarichu
aayiramaayiramirumbu kaikalo-
raathurakshethram panivoo
aathurakshethram panivoo
iviteyoraashaa kendram panivoo
aashaa kendram panivoo
maarunna naatinte nirmaanaprakriyayil
aadyathe ashtabandashilayaakum
maarunna naatinte nirmaanaprakriyayil
aadyathe ashtabandashilayaakum ithu
raashthrathin jeevarakthadhamaniyaakum
ithu raashthrathin jeevarakthadhamaniyaakum
dharmasamaram vijayichu kaalam
ponnushasandhyaye sweekarichu
aa ashwamedhathin veedhiyil ethirnilkkum
kaapaalikanmaarkkethire.....
kaapaalikanmaarkkethire.....
kaliyuga raavananmaarkkethire
kaliyuga raavananmaarkkethire
naattile maalikaveetarkkethire
sreeraamabaanavarsham thutarenam
(naattile maalikaveetar.......)
nammal ee raamabaanavarsham thutarenam...
nammal ee raamabaanavarsham thutarenam...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.