
Srishti songs and lyrics
Top Ten Lyrics
Srishtithan Soundarya Lyrics
Writer :
Singer :
സൃഷ്ടിതന്‍ സൌന്ദര്യ മുന്തിരിച്ചാറിനായ്
കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍
വേദനയില്‍ സര്‍ഗ്ഗവേദനയിലെന്റെ
ചേതനവീണെരിയുന്നു ...സൃഷ്ടിതന്‍
വേദനയാരറിയുന്നു!
പൂവുകളായിരം കീറിമുറിച്ചുഞാന്‍
പൂവിന്റെ സത്യം പഠിക്കാന്‍
ഹൃദയങ്ങളായിരം കൊത്തിനുറുക്കി ഞാന്‍
ഹൃദയത്തിന്‍ തത്ത്വം പഠിക്കാന്‍
ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍
ഭൂപാലധര്‍മ്മം പുലര്‍ത്താന്‍
ഒരുനൂറുവിഗ്രഹം തച്ചുതകര്‍ത്തുഞാന്‍
ഒരുപുതു വിഗ്രഹം തീര്‍ക്കാന്‍
നൂറു സഹോദരരെ കൊന്നു ഞാന്‍
അഞ്ചുപേര്‍ കുരുക്ഷേത്രം ജയിക്കാന്‍
ദീപങ്ങളൊക്കെക്കെടുത്തി ഞാന്‍ പ്രാര്‍ഥിച്ചു
ദീപമേ നീ നയിച്ചാലും
ഈയുഗത്തിന്‍ ഇതിഹാസത്തിലുണ്ടെന്റെ
ഈ വീരസാഹസചിത്രം
ഒരുതത്ത്വശാസ്ത്രത്തിന്‍ തൈനട്ടുഞാന്‍
എന്നും പിഴുതു നോക്കുന്നു വേരെണ്ണാന്‍.........
srishti than saundaryamunthirichaarinaay
Kaikkumbil neettunnu ningal
vedanayil, sarga vedanayilente
chethana veeneriyunnu
srishti than vedana aarariyunnu
poovukalaayiram keeri murichu njaan
poovinte sathyam padhikkaan
hridayangaLaayiram koththi nurukki njaan
hridayathin thathwam paddhikkan
bhoomi than kanyaye kaattilerinju njaan
bhoopaala dharmam pularthaan
oru nooru vigraham thachu thakarthu njaan
oru puthu vigraham theerkkan
nooru sahodarare konnu njaan
anju per kurukshethram jayikkaan
deepangalokkekkeduthi njaan praarthichu
deepame nee nayichaalum
ee yugathin ithihaasaththilundente
Ee veerasaahasa chithram
Oru thathwashaasthrathin thai nattu njaan- ennum
Pizhuthu nokkunnu verennaan
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.