
Panimudakku songs and lyrics
Top Ten Lyrics
Maanasasarassin Lyrics
Writer :
Singer :
മാനസസരസ്സിന്‍ കരയില്‍ നിന്നോ -ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ
എവിടെനിന്നോ എവിടെനിന്നോ
ഏകാന്തസൌരഭ്യമൊഴുകിവന്നൂ....
ദ്രൌപദിചൂടിയ കല്യാണസൌഗന്ധിക പൂവിന്റെ
സ്വപ്നത്തില്‍ നിന്നോ
ശാകുന്തളത്തിന്‍ കുളിരില്‍ നിന്നോ
മേഘസന്ദേശത്തിന്‍ ചിറകില്‍ നിന്നോ
എവിടെനിന്നോ എവിടെനിന്നോ
അജ്ഞാതസൌരഭ്യമൊഴുകിവന്നൂ
എന്നിലെ മൌനത്തെ സംഗീതമയമാക്കും
ഏതോവികാരത്തില്‍ നിന്നോ
പഞ്ചേന്ദ്രിയങ്ങള്‍തന്‍ കൂട്ടില്‍ നിന്നോ എന്റെ
പ്രേമാനുഭൂതിതന്‍ കൂട്ടില്‍ നിന്നോ
എവിടെനിന്നോ എവിടെനിന്നോ
ഏകാന്തസൌരഭ്യമൊഴുകിവന്നൂ...
maanasasarassin karayil ninno
gandha maadanagiriyude madiyil ninno
evideninno evideninno
ekaantha sourabhyamozhukivannoo
maanasasarassin.....
droupdichoodiya kalyaanasougandhika
poovinte swapnathil ninno?
shaakunthalathin kuliril ninno
mekhasandeshathin chirakil ninno
evideninno evide ninno
ajnaathasourabhyamozhukivannu
ennile mounathe samgeethamayamaakkum
etho vikaarathil ninno?
panchendriyangalthan koottil ninno
ente premaanubhoothithan koottil ninno
evideninno evideninno
ekaanthasourabhyamozhukivannoo....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.