
Hotel High Range songs and lyrics
Top Ten Lyrics
Snehaswaroopini Lyrics
Writer :
Singer :
സ്നേഹസ്വരൂപിണി മനസ്സില്‍ നീയൊരു
മോഹതരംഗമായ് വന്നൂ
ദാഹിക്കുമെന്റെ കിനാവിന്റെ തീരം
താലോലിച്ചു പുണര്‍ന്നൂ
സ്നേഹസ്വരൂപിണി.....
മദിരപകര്‍ന്നു പകര്‍ന്നു വെച്ചൊരു
മണ്‍ചഷകം പോലെ
നിറഞ്ഞലഹരിയുമായ് ഞാന്‍ നിന്നൂ
നിമിഷത്തുമ്പികള്‍ പറന്നൂ - ചുറ്റും
നിമിഷത്തുമ്പികള്‍ പറന്നൂ
സ്നേഹസ്വരൂപിണി......
മൃദുലവികാരങ്ങള്‍ കൊണ്ടുതീര്‍ത്തൊരു
മന്മഥശരം പോലെ
വിരിഞ്ഞ പുളകവുമായ് ഞാന്‍ നിന്നൂ
പരിസരമാകെ മറന്നൂ - നമ്മള്‍
പരിസരമാകെ മറന്നൂ
സ്നേഹസ്വരൂപിണി.......
Snehaswaroopni manassil neeyoru
mohatharamgamaay vannu
daahikkumente kinaavinte theeram
thaalolichu punarnnu
(Snehaswaroopini...)
madira pakarnnu pakarnnu vechoru
manchashakam pole
niranja lahariyumaay njan ninnu
nimishathumpikal parannu chuttum
nimishathumpikal parannu
(Snehaswaroopini...)
Mrudulavikaarangal kondu theerthoru
manmadha sharam pole
virinja pulakavumaay njan ninnu
parisaramaake marannu nammal
parisaramaake marannu
(Snehaswaroopini...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.