
Vallyettan songs and lyrics
Top Ten Lyrics
Nettimele Pottittaalum [D] Lyrics
Writer :
Singer :
നെറ്റിമേലേ പൊട്ടിട്ടാലും
തഞ്ചാവൂര്‍പ്പട്ടുചുറ്റി പൂവെച്ചാലും
മംഗളപ്പൂ പൂക്കും മാറില്‍
നിലാവിന് ചന്ദനപ്പൂച്ചാന്തിട്ടാലും
ഈ ശംഖുതോല്‍ക്കും മണിക്കഴുത്തില്‍
ചാര്‍ത്താം ചന്ദ്രകാന്തമണിത്താലി
ഈ പത്മരാഗപ്പടവിലെ പനിനീര്‍പ്പൂവേ
(നെറ്റിമേലേ)
മനസ്സിന്റെ മണിപ്പന്തലില്‍
നിലാവിന് മറക്കുട മുഖം മറച്ചും
വലതുകാല്ച്ചുവടുവച്ചും
കിനാവില് കൊലുസ്സിന്റെ കുളിര് കൊഞ്ചിച്ചും
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോള്‍
തെളിയും ദീപങ്ങള്‍
അടിവച്ചു നടക്കുന്നൊരരയന്നമേ
ആനന്ദഭൈരവീസ്വരരാഗമേ
നീ ഉഷസ്സിന്റെ മണിച്ചെപ്പില്‍ മകരമഞ്ഞല്ലേ
(നെറ്റിമേലേ)
പനങ്കുലച്ചുരുള്‍മുടിയില്‍
വസന്തം മണിമുല്ലക്കുടം കമിഴ്ത്തും
പവിഴപ്പൂവണിക്കയ്യില്‍
വിലോലം വളയിട്ടു ചമഞ്ഞൊരുക്കും
നീ നവവധുവായ് വന്നെത്തുമ്പോള്‍
വിരിയും പൗര്‍ണ്ണമി
ഇടനെഞ്ചില്‍ തുടിക്കുന്ന തംബുരുവും
ഇരിപ്പിടമൊരുക്കുന്ന താമരയും
നിന്നെ സുമധുരസരസ്വതീരൂപമാക്കുന്നു
(നെറ്റിമേലേ)
nettimele pottittaalum
thanchaavoor pattu chutti poovechaalum
mangalappoo pookkum maaril
nilaavin chandanappoochaanthittaalum
ee shankhu tholkkum manikkazhuthil
chaarthaam chandrakaantha manithaali
ee pathmaraagappadavile panineerppoove
(nettimele)
manassinte manippanthalil
nilaavin marakkuda mukham marachum
valathukaal chuvaduvachum
kinaavil kolussinte kulir konchichum
nee varalakshmiyaay vannethumbol
theliyum deepangal
adivachu nadakkunnorarayanname
aanandabhairavee swararaagame
nee ushassinte manicheppil makaramanjalle
(nettimele)
panankulachurulmudiyil
vasantham manimullakkudam kamazhthum
pavizhappoovanikkayyil
vilolam valayittu chamanjorukkum
nee navavadhuvaay vannethumbol
viriyum pournnami
idanenchil thudikkunna thamburuvum
irippidamorukkunna thaamarayum
ninne sumadhura saraswathee roopamaakkunnu
(nettimele)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.